വിടവാങ്ങിയ പ്രമുഖര്‍

PRO
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ രാഘവന്‍. 1913 ഡിസംബര്‍ 2നാണ് ജനിച്ചത്. രാഘവന്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീത സംവിധായകന്‍ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു.

ചെന്നൈ| WEBDUNIA|
പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീത സം‌വിധാനം നിര്‍വ്വഹിച്ച ആദ്യ ചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്‍ മാസ്റ്ററുടെ സംഗീത സം‌വിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010ല്‍ ഭാരത സര്‍ക്കാര്‍ രാഘവന്‍ മാസ്റ്ററെ പത്മശ്രീ നല്‍കി ആദരിച്ചു. 2013 ഒക്ടോബര്‍ 19-നു തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :