ആപ്പിള്‍ ഐഫോണ്‍ 4 എസില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ബാങ്കോക്|
WEBDUNIA|
PRO
ആപ്പിള്‍ ഐഫോണ്‍ 4 എസില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. തായ്‌ലാന്‍ഡ് സ്വദേശിയായ 28കാരനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഇയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അമിതമായി ചൂടായതാണ് വൈദ്യുതാഘാതത്തിന് കാരണമെന്നും തായ്‌ലാന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം റൂമില്‍ നിന്നുമാണ് പൊള്ളലേറ്റ പാടുകളോടെ ഇയാളെ കണ്ടെത്തിയത്.
ഇയാളുടെ മൃതദേഹത്തിന് സമീപം ചാര്‍ജ്ജ് ചെയ്യുന്ന നിലയില്‍ ഐഫോണ്‍ 4 എസും കണ്ടെത്തുകയായിരുന്നു. അതേസമയം ആപ്പിളിന്റെ യഥാര്‍ത്ഥ ചാര്‍ജ്ജരല്ല ഇയാള്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.