വിട പറഞ്ഞത് ഏകാന്തതയെ പ്രണയിച്ച വിശ്വസാഹിത്യകാരന്‍

നിയ നാസീം ഹിജാദ്

WEBDUNIA|
PRO
PRO
ഏകാ‍ന്തതയെ പ്രണയിച്ച വിശ്വസാഹിത്യകാരനായിരുന്നു ഗാബോ എന്ന അനുവാചകര്‍ വിളിച്ചിരുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. അത്യപൂര്‍വമാ‍യ പ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും വഞ്ചനയുടെയും ആവിഷ്കാരങ്ങളായിരുന്നു ഗാബോയെ പുസ്തപ്രേമികളുടെ പ്രിയങ്കരനാക്കിയത്. 1927 മാര്‍ച്ച് ആറിനു കോളംബിയയിലെ മാക്ഡലീനയില്‍ ജനനം.

അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012 ല്‍ എഴുത്ത് നിറുത്തുകയായിരുന്നു. 1982-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലയിലെല്ലാം മാര്‍ക്കേസ് പ്രശസ്തനാണ്. ലോകമാകമാനം ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍‘ എന്ന മാസ്റ്റര്‍ പീസ് കൃതിയുടെ അഞ്ചു കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. പ്രണയത്തെ മാജിക്കല്‍ റിയലിസത്തിലൂടെ അവതരിപ്പിക്കുകയും അതു വഴി അനുവാചകന്റെ ഹൃദയത്തിലേക്ക് കുടിയേറുകയുമായിരുന്നു ഗാബോയുടെ രചനാ വൈഭവം.

മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു ഗാബോയുടെ രചനകള്‍. പത്രപ്രവര്‍ത്തകനായി എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന മാര്‍ക്കേസിന്റെ ജീവിതത്തെ മാറ്റി മറിച്ചത് ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൗഹൃദമാണ്. ബാറ്റിസ്റ്റ ഗവണ്‍മെന്റിനെതിരേ കാസ്‌ട്രോയും സംഘവും നേടിയ വിജയം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യൂബയിലെത്തിയ മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു അത്. മാര്‍ക്കേസിന്റെയും കാസ്‌ട്രോയുടെയും സൗഹൃദം, ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കയിലെ രണ്ട് വ്യക്തിത്വങ്ങള്‍ എഴുത്തു കൊണ്ടും രാഷ്ട്രീയം കൊണ്ടും ലോകത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രശംസക്കും കടുത്ത വിമര്‍ശനത്തിനും വഴിവെച്ചു. അതായിരുന്നു ഗാബോയുടെ വ്യക്തിത്വവും.

അടുത്ത പേജില്‍: പ്രണയത്തിന്റെ കോളറക്കാലവും ഏകാന്തതയും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :