സിപിഎം ഒരുങ്ങുന്നു, വേരറുക്കുവാന്‍; നടപടിയെടുത്താല്‍ വി എസ് ആംആദ്മിയിലേക്ക്!
ജോണ്‍ കെ ഏലിയാസ്
WEBDUNIA|
PRO
PRO
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് ഒരു മഹാവൃക്ഷമാണ്. എതിരാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ സിപിഎം എന്ന കേഡര്‍ പാര്‍ട്ടിക്ക് മീതേ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വടവൃക്ഷം. ആ വൃക്ഷത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വെക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ ശരിവെയ്ക്കുന്നതാണ് പാര്‍ട്ടിയും പാര്‍ട്ടി അനുചരവൃന്ദങ്ങളും വി എസിനെ ലക്‍ഷ്യം വെച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകളും നടപടികളും. ഇതിനിടെയാണ് ആം ആദ്മി പാര്‍ട്ടി വി എസിനെ റാഞ്ചാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സജീവമാകുന്നത്. അതിന് കാരണമായതാവട്ടെ ആംആദ്‌മി നേതാവ് പ്രശാന്ത് ഭൂഷണ്‍ന്റെ കേരള സന്ദര്‍ശനവും.
പാര്‍ട്ടിയിലേക്ക് വരുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് പറയുമ്പോള്‍ തന്നെ ഇതു സംബന്ധിച്ച് അണിയറ നീക്കങ്ങള്‍ സജീവമാണെന്നത് വാസ്തവമാണ്. ഇതിനെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ പരസ്യമായി വി എസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ആംആദ്‌മി ജനങ്ങളുടെ അവസാന പ്രതീക്ഷയാണെന്ന് വി എസ് മനസിലാക്കണമെന്നായിരുന്നു കെജ്‌രിവാള്‍ മലയാളത്തിലെ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്.
കെജ്‌രിവാളിന്റെ ക്ഷണത്തോട് വി എസ് ഇതുവരെ പ്രതികരിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. വി എസ് വാചാലനാകുന്നതുപോലെ മൌനത്തിലാഴുന്ന സന്ദര്‍ഭങ്ങളും ശ്രദ്ധിക്കണം. കാരണം വി എസിന്റെ മൌനത്തിനും അര്‍ഥങ്ങള്‍ ഒരുപാടുണ്ടാകും. മാര്‍ച്ചില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ കടുത്ത നടപടി വി എസ് പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വി എസ് എന്ന വ്യക്തിക്ക് വേരോട്ടമില്ലെങ്കിലും പൊതുജനമധ്യത്തില്‍ മാര്‍ക്‍സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖം ഈ വന്ദ്യവയോധികന്‍ തന്നെയാണ്.
അതു തന്നെയാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതും. വി എസ് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനോട് ആദരവ് കാണിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഉണ്ട് എന്നത് സത്യമാണ്. ഇവര്‍ വി എസിന് വേണ്ടപ്പെട്ടവരും വി എസിന് എതിരായ വാര്‍ത്തകള്‍ ആദ്യം ബ്രേക്കിംഗായി ജനങ്ങളിലേക്ക് എത്തിക്കുന്നവരുമാണ്. അച്യുതാനന്ദന്റെ ഈ രീതിയിലുള്ള ചില ചടുലനീക്കങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വത്തെ പലപ്പോഴും വെട്ടിലാക്കുന്നത്. ഈ തമ്മില്‍പ്പോരാണ് വി എസിനെ പാര്‍ട്ടിക്കുള്ളില്‍ അനഭിമതനാക്കുന്നതും.
അടുത്ത പേജില്‍ - തെരഞ്ഞെടുപ്പിന് മുമ്പേ വി എസ് പാര്‍ട്ടി വിടും?