രാജീവ് ഗാന്ധി വധക്കേസും ഭയപ്പെടേണ്ടുന്ന തമിഴ് രാഷ്ട്രീയവും

ഹര്‍കിഷന്‍

WEBDUNIA|
PRO
PRO
തമിഴ് ജനത, രാജ്യത്തെക്കാള്‍ ഉപരി സ്വന്തം സംസ്കാരത്തെയും വിശ്വാസങ്ങളെയും മുഖ്യമെന്ന് വിശ്വസിക്കുന്നവര്‍. അതിന് വേണ്ടി ജീവന്‍ കളയാനും അവര്‍ തയാറാണ്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചകള്‍ നടക്കുന്നതും ഇത്തരമൊരു കാര്യത്തിലാണ്. സ്വന്തം രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയെ വധിക്കുകയും അതിലൂടെ രാജ്യത്തിന് എതിരായി ഗൂഢാലോചന നടത്തുകയും ചെയ്തവരെ വിട്ടയ്ക്കാന്‍ ഒരു സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ കക്ഷി ഭേദമെന്യേ ഒന്നിച്ചിരിക്കുന്നു. രാജീവ് വധക്കേസിലെ പ്രതികളുടെ ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചതും അനുബന്ധ സംഭവങ്ങളും ഇത് തെളിയിക്കുന്നതാ‍ണ്. ഈ വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സുബ്രഹ്മണ്യന്‍ സ്വാമിയും മാത്രമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാവട്ടെ ലോക്‍സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏറ്റവും രാഷ്ടീയ ആയുധമാക്കി വിധിയെ മാറ്റിക്കഴിഞ്ഞു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടയ്ക്കാന്‍ ആവില്ലെന്ന് സുപ്രീം‌‌കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജീവ് കേസില്‍ വധശിക്ഷയ്ക്ക് വിധേയരായ പ്രതികള്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിനു പുറമേ വധശിക്ഷയില്‍ ഇളവ് ലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, ജീവപര്യന്തം തടവുകാരായ റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയചന്ദ്രന്‍ എന്നീ പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ സ്വന്തം അധികാരം ഉപയോഗിച്ച് പ്രതികളെ വിട്ടയയ്ക്കുമെന്നാണ് പുരട്ചി തലൈവിയുടെ ഭീഷണി. ഇതിനു പിന്നാലെ ലഡ്ഡു വിതരണവും പടക്കം പൊട്ടിക്കലുമായി ആഘോഷം തുടങ്ങിയെന്നത് ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യം.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിനു തക്ക തെളിവുകളും ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം തമസ്കരിക്കപ്പെട്ടു. രാജീവിന്റെ സ്വന്തം പാര്‍ട്ടിക്കാരുടെ വരെ പിന്തുണ എല്‍ടിടിക്ക് കിട്ടിയെന്ന രീതിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ആ ഗൂഢാലോചനയുടെ ആഴം മനസിലാക്കുന്നതാണ്. രാജീവ് വധക്കേസില്‍ പ്രതിയായ നളിനിയുടെ അഭിഭാഷകനായ ദുരൈസ്വാമിയുടെ അഭിമുഖം തെഹല്‍ക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

അടുത്ത പേജില്‍: എല്ലാവര്‍ക്കും അറിയാമായിരുന്നു, രാജീവ് വധിക്കപ്പെടുമെന്ന്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :