ഖുശ്‌വന്ത്: സ്വതന്ത്രമായി ജീവിച്ചു, സ്വതന്ത്രമായി എഴുതി

റിഷിദേബ് ഗസല്‍

WEBDUNIA|
PTI
സ്വതന്ത്രമായ ജീവിതവും എഴുത്തും. ഖുശ്‌വന്ത് സിംഗ് മരണം വരെ അങ്ങനെയായിരുന്നു. നിര്‍ഭയനായി എഴുതി. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. ശരിയെന്ന് തനിക്ക് തോന്നുന്ന നിലപാടുകളെടുത്തു. രാഷ്ട്രീയത്തിനതീതമായി പലപ്പോഴും വ്യക്തിബന്ധങ്ങളെ ബഹുമാനിച്ചു.

കടുത്ത മതേതരവാദിയായിരുന്നു ഖുശ്‌വന്ത് സിംഗ്. അതുപോലെ കടുത്ത അവിശ്വാസിയുമായിരുന്നു. തന്‍റെ അഭിപ്രായങ്ങള്‍ പത്രങ്ങളില്‍ കോളങ്ങളിലൂടെ പങ്കുവച്ചു. മികച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിലയിരുത്തുമ്പോള്‍ തന്നെ മികച്ച സാഹിത്യകാരനായും ഖുശ്‌വന്ത് സിംഗിനെ പരിഗണിക്കുന്നു.

ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെക്കുറിച്ചുള്ള ട്രെയിന്‍ ടു പാകിസ്ഥാന്‍ എന്ന കൃതി ഒരു മികച്ച സാഹിത്യ സൃഷ്ടിയാണ്. എന്നാല്‍ തകര്‍പ്പന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് നോവലുകളിലൂടെ സാധാരണ വായനക്കാരുടെ പ്രിയം പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. ‘സഖിമാരും ഞാനും’ എന്ന കൃതിക്ക് കേരളത്തില്‍ പോലും ആരാധകര്‍ ഏറെയാണ്.

വലിയ മനുഷ്യസ്നേഹിയായിരുന്നു ഖുശ്‌വന്ത് സിംഗ്. കള്ളത്തരങ്ങള്‍ക്കും കാപട്യങ്ങള്‍ക്കുമെതിരെ നിരന്തരം എഴുതിയിരുന്നു. എന്നാല്‍ അടിയന്തിരാവസ്ഥയെ അദ്ദേഹം അനുകൂലിച്ചത് അദ്ദേഹത്തിന്‍റെ ജനാധിപത്യ സ്വഭാവത്തിന് വിരുദ്ധമായ നിലപാടായിരുന്നു. അതില്‍ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിബന്ധങ്ങളാണ് ഉണ്ടായിരുന്നത് എന്നതാണ് സത്യം.

പിന്നീട് ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും സിഖ് കലാപത്തെയും ശക്തമായെതിര്‍ത്ത ഖുശ്‌വന്ത് സിംഗ് തനിക്ക് ലഭിച്ച പത്മഭൂഷന്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചു. പിന്നീട് പത്‌മവിഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ട്രെയിന്‍ ടു പാകിസ്ഥാന്‍, ഡെല്‍ഹി: എ നോവല്‍, ദി ഹിസ്റ്ററി ഓഫ് സിഖ്സ്, വുമെന്‍ ആന്‍റ് മെന്‍ ഇന്‍ മൈ ലൈഫ്, ദി കമ്പനി ഓഫ് വുമെന്‍, ദി സണ്‍‌സെറ്റ് ക്ലബ് തുടങ്ങിയവ പ്രധാന കൃതികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :