എം ടി വല്ലപ്പോഴുമേ സിനിമയെഴുതാറുള്ളൂ. വര്‍ഷങ്ങളുടെ ഇടവേള പലപ്പോഴും ഉണ്ടാകുന്നു. പത്മരാജന്‍ എഴുതിയത് 36 സിനിമകളാണ്. വയലന്‍സും സെക്സും കാല്പനികതയും കൂട്ടിക്കുഴച്ച സൃഷ്ടികളായിരുന്നു മിക്കതും. മൂന്നാം പക്കം, ഇന്നലെ, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ മാത്രമാണ് അവയില്‍ നിന്ന് മാറി നില്‍ക്കുന്നത്. ലോഹിതദാസ് വ്യത്യസ്തനാകുന്നത് അവിടെയാണ്. അമ്പതിനു മേല്‍ തിരക്കഥകള്‍ ലോഹിയുടേതായി ഉണ്ടായി. അവയില്‍ മാറ്റു കുറഞ്ഞത് എന്നുപറഞ്ഞ് നിര്‍ബന്ധപൂര്‍വം ഒഴിച്ചു നിര്‍ത്താവുന്നത് ഏറിയാല്‍ നാലോ അഞ്ചോ മാത്രം. ഇത്രയും ഗംഭീരമായ ട്രാക്ക് റെക്കോര്‍ഡ് മാത്രം മതി എം ടിയെക്കാള്‍, പത്മരാജനെക്കാള്‍ ബഹുദൂരം മുന്നിലാണ് ലോഹിതദാസ് എന്ന് വ്യക്തമാകാന്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |