മഞ്ജു വാര്യര്‍ക്ക് വേണ്ടി തിരക്കഥകള്‍ ഒരുങ്ങുന്നു!

WEBDUNIA|
PRO
മഞ്ജു വാര്യര്‍ സിനിമാലോകത്തേക്ക് തിരിച്ചുവരികയാണോ? ആണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. മഞ്ജുവാര്യര്‍ക്ക് വേണ്ടി രണ്ട് തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

മലയാളത്തിലെ ഏറ്റവും മികച്ച കുടുംബചിത്രങ്ങളുടെ സംവിധായകന്‍റെ സിനിമയിലൂടെ മഞ്ജു മടങ്ങിവരവിനൊരുങ്ങുകയാണെന്നാണ് സൂചന. മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനുമായ ഒരാള്‍ നായികാപ്രാധാന്യമുള്ള ഒരു സിനിമയാണ് അടുത്തതായി എടുക്കുന്നതെന്നും മഞ്ജു വാര്യരെ മുന്നില്‍ക്കണ്ട് തിരക്കഥ പൂര്‍ത്തിയാക്കുന്നു എന്നുമാണ് മറ്റൊരു വാര്‍ത്ത.

അതേസമയം, ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു എന്നും റൂമറുകളുണ്ട്. ഒരു ഡാന്‍സ് അക്കാദമിക്കും മഞ്ജു പദ്ധതിയിടുന്നതായാണ് വാര്‍ത്ത.

‘ലേഡി മോഹന്‍ലാല്‍’ എന്ന് വിളിപ്പേരുള്ള മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിവരുകയാണെങ്കില്‍ അത് നായികാപ്രാധാന്യമുള്ള സിനിമകളുടെ മടങ്ങിവരവുകൂടിയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :