പൃഥ്വിരാജ് ചിത്രത്തിന് സംഗീതം എ ആര്‍ റഹ്‌മാന്‍!

WEBDUNIA|
PRO
എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന സിനിമകളില്‍ അഭിനയിക്കുക എന്നത് ഭാഗ്യമായി കരുതുന്നവരാണ് ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കള്‍. യോദ്ധ, ഇരുവര്‍ തുടങ്ങിയ സിനിമകളിലൂടെ മോഹന്‍ലാലിന് ആ ഭാഗ്യം ലഭിച്ചു.

രാവണന്‍ എന്ന സിനിമയില്‍ പൃഥ്വിരാജിനും റഹ്‌മാന്‍ സംഗീതത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ, പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നു.

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനാണ് എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതൊരു ചരിത്രകഥ പറയുന്ന സിനിമയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന് ഒരു യോദ്ധാവിന്റെ വേഷമാണുള്ളതെന്നാണ് അറിയുന്നത്.

വെയില്‍, അങ്ങാടിത്തെരു, അരവാന്‍ തുടങ്ങിയ ക്ലാസ് സിനിമകളെടുത്ത വസന്തബാലന്റെ സിനിമയ്ക്ക് ആദ്യമായാണ് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നത്. സെപ്റ്റംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :