ഭൂതത്തെ അനുകൂലിച്ചും എതിര്‍ത്തും!

പട്ടണത്തില്‍ ഭൂതം
PROPRO

ഞാന്‍ പട്ടണത്തില്‍ ഭൂതം കണ്ടു. നല്ല സിനിമ. ഇതാണ്‌ ഉദാത്തമായ സിനിമ. ഈ സിനിമ പാര്‍ലമെന്‍റില്‍ കാണിച്ചുകൊടുക്കണം. പ്രധാനമന്ത്രി ഈ സിനിമയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഹോളിവുഡില്‍ ഈ സിനിമ റീമേക്ക് ചെയ്യണം. അത്ര നല്ല സിനിമയാണ്‌. മമ്മൂട്ടിക്ക് മിനിമം ഓസ്കാര്‍ കൊടുക്കണം - എഴുതിയത് ‘ഓ വി വിജയന്‍’

നിങ്ങള്‍‌ക്ക് ഒരു സിനിമ കാണരുത് എന്ന് പറയാന്‍ ആരാണ് അധികാരം തന്നത്. വിനയന്‍ ആണോ? കുട്ടികള്‍ക്കൊരു സിനിമ വര്‍ഷങ്ങളായി ഇറങ്ങീട്ട് പടങ്ങളെ ലാലേട്ടന്‍ പടമെന്നും മമ്മൂക്ക പടമെന്നും വിലയിരുത്തി അഭിപ്രായം പറയരുത് ഒരു ആവറേജ് പടത്തെ തല്ലിപൊളി പടമായി ചിത്രീകരിക്കരുത്. അത് ആ പടത്തിന്റെ സാമ്പത്തിക വിജയത്തെ ബാധിക്കും. വെബ്`ദുനിയ മാപ്പ് പറയണം നിങ്ങളുടെ തുറുപ്പ് ഗുലാമിന്‍റ് അഭിപ്രായം ഇത്തരത്തില്‍ തന്നെയായിരുന്നു. ഇനീ ഇത്രയും മോശമായ അഭിപ്രായം പറയുകയാണെങ്കില്‍‌ കുട്ടികള്‍‌ക്ക് ഇനി ഒരു ചിത്രം വരാന്‍ ഇത്രയും കാത്തിരുന്നോ അതിന്റെ ഇരട്ടി കാത്തിരിക്കേണ്ടിവരും - എഴുതിയത് ‘രമാസ്’

ഭ്രമരത്തില്‍ ലാല്‍ എന്ന കഥാപാത്രം ഏതാണ്? മമ്മൂട്ടി എന്ന നടന്റെ റേഞ്ച് വെളിവാക്കുന്ന ചിത്രം ആണ് ഭൂതം.... ജോണി ആന്റണിയുടെ ഭാഗത്ത് നിന്ന് പല പോരായ്മകളും സംവിധാനത്തില്‍ ഉണ്ടെങ്കിലും മമ്മൂക്ക ഇതിനെല്ലാം മുകളില്‍ നില്‍ക്കുന്ന ഒരു പ്രകടനം ആണ് കാഴ്ച വെച്ചത്.... ശബ്ദത്തില്‍ കൊച്ചു കുട്ടികളെ പോലും വെല്ലുന്ന മോഡുലേഷന്‍ ആണ് ഇക്ക വരുത്തി ഇരിക്കുന്നത്....ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന ഗ്രാഫിക്സ് വര്‍ക്കുകള്‍ ആണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.... മണലൂര്‍ പ്രഭാത് തീയറ്റര്‍‌ ശരിക്കും ഒരു പൂര പറമ്പിന്റെ അന്തരീക്ഷത്തില്‍ ആയിരുന്നു....മലയാള സിനിമയുടെ നെറ്റിയില്‍ ഒരു തിലകച്ചാര്‍ത്ത്‌ ആണ് ഈ സിനിമ.... മമ്മൂക്ക കേരളത്തിന്റെ അല്ല ഇന്ത്യയുടെ അഭിമാനം ആണ് എന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു...... ‘വി എന്‍ ഹരിദാസ് ഖജാന്‍‌ജി, ഇക്ക ഫാന്‍സ് അസോസിയേഷന്‍, ലണ്ടന്‍ റോഡ് യൂണിറ്റ് - എഴുതിയത് ‘വി എന്‍ ഹരിദാസ്’

WEBDUNIA|
കാണണം എന്നുള്ളവര്‍ കാണും.. ഈ റിവ്യൂ നന്നായിട്ടുണ്ട്. കോടികള്‍ മുടക്കി ഇതുപോലുള്ള കൂതറ പടങ്ങള്‍ നിര്‍‌മ്മിച്ച് എന്തിനാണ്‌ ജനങ്ങളുടെയും നിങ്ങളുടെയും സമയം കളയുന്നത്.. സിനിമ എന്ന സങ്കല്‍പ്പം തന്നെ മാറ്റിമറിച്ചു ഇതു പോലുള്ള കൂതറ സംവിധായകര്‍... ഇതുപോലുള്ള സിനിമകള്‍ പരാജയപ്പെട്ടാലെ ഇനിയെങ്കിലും മലയാള സിനിമ നന്നാവുകയുള്ളു.. ഒരിക്കലും ഇതുപോലുള്ള സിനിമകളെ പ്രോല്‍സാഹിപ്പിക്കരുത് - എഴുതിയത് ‘ആദിത്യ’
ഒരു മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോള്‍‌ ഇത്തരം അഭിപ്രായങ്ങള്‍ പതിവാ. മുമ്പ് മായാവി, രാജമാണിക്യം, അണ്ണന്‍ തമ്പി ഇവയൊക്കെ വന്നപ്പൊഴും ഇങ്ങനെതന്നെ. എന്നിട്ടെന്തായി? എല്ലാം ഹിറ്റ് ആയില്ലെ? ഭൂതവും ഹിറ്റ് ചിത്രം ആയിരിക്കും. മലയാളത്തിന്‍റെ മഹാനടന്‍ ഇന്ന ഇന്ന റോളുകള്‍ മാത്രമെ അഭിനയിക്കാവൂ എന്നില്ലല്ലൊ. വ്യത്യസ്ത റോളുകള്‍ ചെയ്ത് വിജയിപ്പിച്ചാല്‍ അയാള്‍ മികച്ച നടന്‍ ആകും - എഴുതിയത് ‘ഗോപു’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :