ഭൂതത്തെ അനുകൂലിച്ചും എതിര്‍ത്തും!

പട്ടണത്തില്‍ ഭൂതം
PROPRO

മമ്മൂട്ടി-ലാല്‍ ആരാധകരോട്, തങ്ങളുടെ താരത്തിന്‍റെ ചിത്രത്തിന്‍റെ പരാജയം മറച്ചുപിടിക്കാന്‍ മറ്റേ താരത്തെ വിലകുറച്ച് കാണുന്നത് ശരിയല്ല. രണ്ടു പേരും സിനിമയില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. ചില ചിത്രങങ്ങള്‍ പരാജയപ്പെട്ടാലും വന്‍ വിജയവുമായി ഇവര്‍ തിരിച്ചുവന്നിട്ടുമുണ്ട്. അവര്‍ അവരുടേതായ രീതിയില്‍ അഭിനയിക്കുന്നുണ്ട്. ഇതിലെ ചില അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ സഹതാപം തോന്നുന്നു. നിലവാരം കുറഞ്ഞ അഭിപ്രായങ്ങള്‍ സുഹൃത്തേ... മലയാള സിനിമയെ സ്നേഹിക്കുന്നെങ്കില്‍ ദയവായി ഒഴിവാക്കണം - എഴുതിയത് ‘അനൂപ്’

കൊള്ളാം നല്ല റിവ്യൂ..... ഇത്തരം നല്ല നിരൂപണങ്ങളെ മലയാള സിനിമക്ക് ഗുണമേകൂ. അല്ലാതെ മറ്റു മാധ്യമങ്ങളില്‍ വരുന്ന സുഖിപ്പീരു വാര്‍ത്തകള്‍ മലയാള സിനിമയുടെ നിലവാര തകര്‍ച്ച മറച്ചു വയ്‌ക്കുകയും വീണ്ടും പൊട്ടത്തരം എഴുന്നെള്ളിക്കാന്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത് - എഴുതിയത് ‘മാത്യു’

ഷമ്മികപൂര്‍ അഭിനയിച്ച ബ്രഹ്‌മചാരി, അനില്‍കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യ എന്നീ ഹിന്ദി സിനിമകളിലെ പല രംഗങ്ങളും ഓര്‍മ്മിപ്പിക്കുന്ന സംഗതികള്‍ മമ്മൂട്ടി സിനിമയായ ഈ പട്ടണത്തില്‍ ഭൂതത്തില്‍ ഉണ്ടെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കേണ്ട. മുഖ്യമായും കുട്ടികളെ ഉദ്ദേശിച്ചെടുത്തിട്ടുള്ളതാണ്‌ ഈ ചിത്രമെന്ന്‌ കരുതിയാലും തെറ്റില്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും സ്പെഷ്യല്‍ ഇഫക്‌ടുമെല്ലാം ഈ ചിത്രത്തെ കുട്ടികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌. മമ്മൂട്ടിയ്ക്ക്‌ ഇരട്ട വേഷത്തിലാണിതില്‍. നല്ലവനായ ഭൂതത്തെ (മമ്മൂട്ടി) കുറ്റകൃത്യങ്ങള്‍ക്ക്‌ നിര്‍ബന്ധിച്ച്‌ പണം നേടാന്‍ ശ്രമിക്കുന്ന ദുഷ്‌ടനായ മന്ത്രവാദി. അയാളില്‍ നിന്ന്‌ രക്ഷപെട്ട ഭൂതം ഒരു സര്‍ക്കസ്‌ ക്യാമ്പില്‍ വില്ലന്മാരുടെ പിടിയില്‍ പെട്ട്‌ കഴിയുന്ന ഒരു സംഘം കുട്ടികളുടെ രക്ഷകനായി എത്തുകയാണ്‌. സര്‍ക്കസ്‌ കമ്പനി ഉടമയെ കൊന്നത്‌ ബൈക്ക്‌ അഭ്യാസിയായ ജിമ്മി(മമ്മൂട്ടി)യാണെന്ന്‌ വില്ലന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്‌. കമ്പനിയുടമയുടെ മകള്‍ ആന്‍സിയും ( കാവ്യാ മാധവന്‍) അത്‌ വിശ്വസിച്ചിരിക്കുന്നു. തെറ്റിദ്ധാരണകള്‍ മാറ്റി വില്ലന്മാരെ ശിക്ഷിക്കാന്‍ നല്ലവനായ ഭൂതം രംഗത്തിറങ്ങുകയായി - എഴുതിയത് ‘സഹിന്‍‌ഷ’


WEBDUNIA|
കഴിഞ്ഞ 10 വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പരിശോധിച്ചാല്‍ സൂപ്പര്‍താരങ്ങളില്‍ കൂടുതല്‍ പരാജയം "യൂണിവേഴ്സല്‍ സ്റ്റാര്‍" മോഹന്‍ ലാലിനാണ്. ഇതൊന്നും വെബ് ദുനിയ കാണുന്നില്ലേ..? ഈ വര്‍ഷം നോക്കിയാല്‍ റെഡ് ചില്ലീസ് (വമ്പന്‍ പരാജയം), സാഗര്‍ ഇനീഷ്യല്‍ നേടിയെങ്കിലും പരാജയം തന്നെ. ഭഗവാന്‍ ഒരു ദുരന്തം. ഇപ്പൊ ഭ്രമരം ക്ലാസ്സ് ചിത്രമെങ്കിലും കളക്ഷന്‍ മോശം. എന്താ ഫാന്‍‌സ്‌കാരേ.... ഇങ്ങനെയായതുകൊണ്ടല്ലേ നിങ്ങള്‍ക്ക് മമ്മൂട്ടിയോട് കലിപ്പ് - എഴുതിയത് ‘ബെന്നി’
അടുത്ത താളില്‍ വായിക്കുക, ‘പടത്തില്‍ എന്തോന്ന് കോപ്പാടാ ഉള്ളത്’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :