ഭൂതത്തെ അനുകൂലിച്ചും എതിര്‍ത്തും!

പട്ടണത്തില്‍ ഭൂതം
PROPRO

മലയാള സിനിമാചരിത്രത്തില്‍ ഇന്നേവരെ ഇറങ്ങിയ ചിത്രങ്ങളില്‍ കോമഡി പറയാന്‍ അറിയാത്ത മമ്മൂട്ടി ചിത്രത്തിന് ഒന്നാം സ്ഥാനം . രാജമാണിക്യം, തുറപ്പുഗുലാന്‍,അണ്ണന്‍ തമ്പി. മമ്മൂട്ടിക്കു കോമഡി വഴങ്ങില്ലയെന്നതു, പ്രിയദര്‍ശന്‍ ലാലെന്ന നടനെ ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ കുതന്ത്രമായിരുന്നു. തനിക്ക് കോമഡിയും ഡാന്‍സും ചെയ്യാന്‍ കഴിയുമെന്ന് പലചിത്രങ്ങളിലും മമ്മൂട്ടിയെന്ന അതുല്യ നടന്‍ ഇതിനോടകം അസൂയാവഹമായി തെളിയിച്ചു. തന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയാവണം പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തെ പരാജയപ്പെടുത്താന്‍ ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് കയറ്റി വിടുന്നത്. കാത്തിരുന്നു കാണാം, സത്യം ജയിക്കും, കുതന്ത്രം മണ്ണോട് ചേരും - എഴുതിയത് ‘ജോണി’

എന്തിനാ സുഹൃത്തേ ഇത്രയും കഷ്ടപ്പെട്ട്‌ കാണാന്‍ പോയത്‌.വീട്ടില്‍ ഇരുന്നാല്‍ പോരെ. നിരൂപണം കേവലം വ്യക്തി വിവരണമായിപ്പോകരുത്‌ സുഹൃത്തേ, മമ്മൂട്ടി എന്ന മഹാനടനെപ്പറ്റി ഇത്തരത്തില്‍ എഴുതിവച്ചാല്‍ താങ്കള്‍ക്ക്‌ അഭിനന്ദനം തരാന്‍ ഏതെങ്കിലും മണ്ടന്മാര്‍ ഇവിടേക്ക്‌ കയറിവരും എന്നു ഒരു പക്ഷെ താങ്കള്‍ക്ക്‌ തെറ്റിദ്ധാരണ ഉണ്ടായിരിക്കും. പക്ഷെ എന്തു ചെയ്യാം ഈ പടത്തിന്റെ വിജയാഘോഷവും നിങ്ങളെപ്പോലുള്ളവര്‍ ഈ സൈറ്റിനു വേണ്ടി എഴുതേണ്ടി വരും സുഹൃത്തേ. സിനിമ കണ്ടിറങ്ങുന്നവരുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന താങ്കള്‍ താങ്കളുടെ സാമാന്യ ബുദ്ധിയെപ്പറ്റി ഒന്നു ചിന്തിക്കണം. മമ്മൂട്ടിയുടെ വിമര്‍ശകരെക്കൊണ്ടുപോയി മമ്മൂട്ടിപ്പടത്തിന്റെ വിമര്‍ശനവും ലാല്‍ വിമര്‍ശകരെക്കൊണ്ടുപോയി ലാല്‍ വിമര്‍ശനവും തരപ്പെടുത്തി കുറിച്ചു വച്ചാല്‍ താങ്കളുടെ പ്രായോഗികബുദ്ധി പോലും താങ്കള്‍ പൊട്ടക്കിണറ്റില്‍ തള്ളേണ്ടിവരും. ലോകത്തില്‍ ഒരേ ഒരു ഭൂതക്കഥയേ ഇതിനു മുന്‍പ്‌ താങ്കള്‍ കണ്ടു കാണൂ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി അല്ലേ കഷ്ടം. കഥ ഏതായാലും പടം സൂപ്പര്‍ ഹിറ്റ്‌ തന്നെ, യാതൊരു സംശയവും ഇല്ല, ഈ സിനിമ നൂറാം ദിനം തികയ്ക്കും - എഴുതിയത് ‘അപ്പു’

നല്ല പടം എന്ന് പറയാം നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ അല്ലെങ്കില്‍ നല്ല ധാരാളം തമാശകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപെടും. കുട്ടികളെ കാണിക്കേണ്ട പടം തന്നെ മുതിര്‍ന്നവര്‍ക്കും എല്ലാം മറന്നു രസിക്കാന്‍ ഒരു തമാശ പടം. നല്ല നിലവാരമുള്ള തമാശകള്‍ കാണാന്‍ കൊള്ളാവുന്ന പടം - എഴുതിയത് ‘സജി’

WEBDUNIA|
മലയാളം വെബ്‌ദുനിയയില്‍ പ്രസിദ്ധീകരിച്ച, മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘പട്ടണത്തില്‍ ഭൂത’ത്തിന്റെ നിരൂപണത്തിന് നൂറുകണക്കിന് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച നിരൂപണത്തിന് ഇതുവരെ നൂറ്റിയെഴുപതോളം കമന്റുകളാണ് വന്നിരിക്കുന്നത്. മലയാളം പോര്‍ട്ടലുകളുടെ ചരിത്രത്തില്‍ റെക്കോര്‍ഡാണിത്. ഭൂതത്തെ എതിര്‍ത്തും അനുകൂലിച്ചും വന്ന കമന്റുകളില്‍ നിന്ന് പ്രസക്തമായ ചിലത് താഴെ വായിക്കുക -
അടുത്ത താളില്‍ വായിക്കുക, ‘ഭഗവാന്‍ ഒരു ദുരന്തം‍’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :