ബിജു താടിയും മുടിയും വടിച്ചു, തിരിച്ചറിഞ്ഞത് പെട്രോള്‍ പമ്പില്‍ വച്ച്, ലാപ്ടോപ്പ് വില്‍ക്കുന്നതിനിടെ പിടിയിലായി!

PRO
ജൂണ്‍ നാലാം തീയതി ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് മുങ്ങിയ ബിജു രാധാകൃഷ്ണന്‍ അഞ്ചാം തീയതിയാണ് കോയമ്പത്തൂരിലെത്തിയത്. രണ്ട് ദിവസം അവിനാശി ഗ്രാന്‍ഡ് റീജന്‍സി ഹോട്ടലില്‍ താമസിച്ചു. ഡിണ്ടുഗല്‍, മധുര ഭാഗങ്ങളിലേക്ക് തുടര്‍ച്ചയായി സഞ്ചരിച്ചു.

ജൂണ്‍ 10ന് കോയമ്പത്തൂരില്‍ നിന്ന് മധുര വഴി നാഗര്‍കോവിലിലെത്തി. 11ന് മധുരയില്‍ വച്ച് ഒരു ലാന്‍ഡ് ലൈന്‍ ഫോണില്‍ നിന്ന് ചിലരെ വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് മരുതമലയില്‍ സന്ദര്‍ശനം നടത്തിയ ബിജു താടിയും മുടിയും വടിച്ചു.

കൈയില്‍ ഉണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ ഒരു കടയില്‍ എക്സ്ചേഞ്ച് ചെയ്ത് ബ്ലാക്ബെറി ഫോണ്‍ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുവായ ചന്ദ്രനെ ബന്ധപ്പെട്ട് ഒരു കാര്‍ വേണമെന്നറിയിച്ചു, അയാള്‍ കൊണ്ടുവന്ന ടാറ്റ ഇന്‍ഡിക്ക കാറിലായിരുന്നു ഇന്ന് കറക്കം.

ബിജു പോലും അറിയാതെ ബിജുവിന്‍റെ പല ഫോണ്‍ നമ്പരുകളും കോയമ്പത്തൂര്‍ ക്യൂ ബ്രാഞ്ച് പൊലീസ് ട്രാക്ക് ചെയ്ത് വരികയായിരുന്നു. ഇന്ന് ഉച്ചയോടെ ഉക്കടം ഭാഗത്തുനിന്ന് ഇതില്‍ ഒരു നമ്പരിന്‍റെ സിഗ്നല്‍ കിട്ടി. തുടര്‍ന്ന് വന്‍ പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ഉച്ചയ്ക്ക് 1.45ന് ബിജു കുടുങ്ങുകയായിരുന്നു.

കോയമ്പത്തൂര്‍| WEBDUNIA|
കോയമ്പത്തൂരില്‍ ഗാന്ധിനഗറിനടുത്ത് തന്‍റെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ മുമ്പ് കയറി പരിചയമുണ്ടായിരുന്ന ഒരു മൊബൈല്‍ കടയിലെത്തി ലാപ്ടോപ് വില്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബിജു പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :