മന്ത്രിസഭാ പുനസംഘടന: വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടശേഷം തന്റെ തലയില്‍ വയ്‌ക്കേണ്ട. വാര്‍ത്തയുടെ വിശ്വാസ്യത നോക്കേണ്ടത് മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കമാന്‍‌ഡില്‍ ചര്‍ച്ച ചെയ്യാതെ പുനസംഘടനയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണം. തനിക്കു മാത്രമായി ഒന്നും ചെയ്യാനാവില്ല. പുനസംഘടനാ വാര്‍ത്ത തെറ്റെന്ന കുറിപ്പിറക്കിയത് രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രമേശ് ചെന്നിത്തലയെ കണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലുലുമാള്‍ നിര്‍മ്മാണം നടപടിക്രമങ്ങള്‍ പാലിച്ചാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. മെട്രോയുടെ ഭൂമി കയ്യേറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. യൂസഫലിയെപോലുള്ള ആളെ കയ്യേറ്റക്കാരനെന്ന് വിളിക്കുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :