പാര്‍ട്ടിയിലെ ഏത് നേതാവിന്‍റെയും പ്രവര്‍ത്തകന്‍റെയും പ്രിയപ്പെട്ട ആശാന്‍- വെളിയം ഭാര്‍ഗവന്‍
PRO
1957ലും 60 ലും ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്.എയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, ആര്‍ സുഗതന്‍ എന്നിവരോടൊപ്പം വെളിയവും സി പി ഐയില്‍ ഉറച്ച് നിന്നു.
കേരളത്തിലെ സിപിഐക്ക് വെളിയത്തിന്‍റെ വാക്ക് അവസാന വാക്കായിരുന്നു. ഭൂപരിഷ്ക്കരണ ബില്ല് സംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും നടന്ന ചര്‍ച്ചകളില്‍ വെളിയത്തിന്‍റെ സാന്നിധ്യവും അഭിപ്രായവും ശക്തമായിരുന്നു.
അധികാര മോഹം ഒട്ടുമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തനം മാത്രം മുഖ്യവിഷയമാക്കിയ ഒരു നേതാവ് കൂടിയാണ് വെളിയം ഭാര്‍ഗവന്‍. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായ വെളിയം തികഞ്ഞ സംഗീതപ്രേമി കൂടിയായിരുന്നു.
കൊല്ലം|
WEBDUNIA|
ചെറുപ്പത്തില്‍ കുറച്ച് നാള്‍ അദ്ദേഹം സന്യാസത്തിലേക്ക് പോയിരുന്നു. സംസ്കൃതവും പുരാണങ്ങളും ഇതിഹാസങ്ങളും മനപാഠമാക്കിയ അപൂര്‍വ്വ കമ്യൂണിസ്റ്റുകാരന്‍ കൂടിയായിരുന്നു ഈ നേതാവ്.