“ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നു”
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പ്രശ്നത്തില്‍ ഇടപെടാന്‍ പോയപ്പോഴാണ് പള്ളി പൊളിക്കപ്പെടുമെന്ന കാര്യം ശര്‍മ്മ വ്യക്തമാക്കിയത്. തന്റെ കൂടെ ഇത് സംസാരിക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നു.
പള്ളി പൊളിക്കാനായി ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും തീരുമാനിച്ചതിനെ പറ്റി ചര്‍ച്ച ചെയ്യാനും പ്രശ്നത്തില്‍ ഇടപെടാനുമായിരുന്നു പ്രസിഡന്റിനെ കാണാനെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഒരു കത്തും നല്‍കിയിരുന്നു.
പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ പളളി തകര്‍ക്കപ്പെടുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ചുറ്റും നോക്കിയതിന് ശേഷം അദ്ദേഹം പള്ളി എന്തായാലും പൊളിക്കപ്പെടുമെന്ന് വ്യക്തമാക്കി. ഇക്കാര്യം നിങ്ങള്‍ ആരോടും പറയില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ശര്‍മ്മ പറഞ്ഞതായും മുലായം വ്യക്തമാക്കി.
1992 ഡിസംബര്‍ ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിലെ പലരുമായി സംസാരിച്ചെങ്കിലും ശ്രദ്ധിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് ഡിസംബര്‍ ആറിന് പള്ളി പൊളിക്കപ്പെട്ടെന്നും മുലായംസിംഗ് യാദവ് വ്യക്തമാക്കി.