മതാധിഷ്ഠിത പാര്‍ട്ടികള്‍ക്ക് വിലക്കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ തയാറെടുക്കുന്നു!
കെയ്‌റോ|
WEBDUNIA|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2013 (11:36 IST)
PRO
മതാധിഷ്ഠിത പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയം വിലക്കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കാന്‍ ഈജിപ്ത് തയാറെടുക്കുന്നുവെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍.
ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ച കരടുഭരണഘടന ഇടക്കാല പ്രസിഡന്റ് മന്‍സൂറിനു കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടി ഉള്‍പ്പെടെ നിരവധി മതാധിഷ്ഠിത പാര്‍ട്ടികള്‍ക്ക് അംഗീകാരം നഷ്ടപ്പെടും.
ഹുസ്നി മുബാറക്കിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് രാഷ്ട്രീയ അവകാശങ്ങള്‍ തിരികെ ലഭിക്കുകയും ചെയ്യും. പാര്‍ലമെന്റിന്റെ ഉപരിസഭയായ ഷൂരാ കൗണ്‍സില്‍ റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്.