നാടു നീങ്ങിയത് തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ്

PRO
വ്യവസായ വാണിജ്യമേഖലകളെക്കുറിച്ചു തികഞ്ഞ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. പത്മനാഭ സ്വാമി ക്ഷേത്ര കാര്യങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ വച്ചു. വോട്ടു ചെയ്തില്ലെങ്കിലും ജനാധിപത്യത്തോട് നീരസമില്ലാതിരുന്നു ഉത്രാടംതിരുനാള്‍ മിതമായി മാത്രം മറുപടി പറഞ്ഞും മൗനം പാലിച്ചും വിമര്‍ശനങ്ങളെ നേരിട്ടു. ഒരിക്കല്‍ പോലും വിവാദങ്ങള്‍ക്കു വേണ്ടി ആ നാവ് ചലിച്ചില്ല. 2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

രാജഭരണത്തിന്റെ പ്രതാപ കാലത്ത് ജനിച്ചും ജനാധിപത്യത്തിന്റെ കാലത്ത് രാജപദവിയില്‍ ജീവിക്കുകയും ചെയ്ത ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കേരള ചരിത്രത്തിലെ അനശ്വരമായ ഓര്‍മയാണ്. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍ പദ്മനാഭ വര്‍മയും പാര്‍വതിദേവിയും. 'തൃപ്പടിദാനം' എന്നപേരില്‍ ആതമകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവിതാംകൂറിന്റെ അന്‍പത്തിയഞ്ചാം തമ്പുരാനായിരുന്നു ഉത്രാടം തിരുനാള്‍. കിരീടവും ചെങ്കോലുമില്ലെങ്കിലും മഹാരാജാവിന്‍റെ പദവി മാത്രം ബാക്കി. എന്നാല്‍ തിരുവിതാംകൂറുകാരുടെ മനസിന്റെ സിംഹാസനത്തില്‍ എന്നും രാജാവായിരുന്നു അദ്ദേഹം.

തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :