പ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന മുറജപത്തോട് അനുബന്ധിച്ച് ബുധനാഴ്ച മുറ ശീവേലി നടക്കും.
മുറജപം നടക്കുമ്പോള്‍ ഋഗ്വേദം, യജുര്‍വേദം എന്നിവ മുഴുവനായി ജപിക്കാന്‍ യഥാക്രമം എട്ടും ഏഴും ദിവസങ്ങലാണ് എടുക്കുക. ഇത്തരത്തില്‍ ഋഗ്വേദം ഏഴു മുറയും യജുര്‍വേദം എട്ടു മുറയും ജപിക്കും. ഇതിനെ തുടര്‍ന്നാണ് മുറശീവേലി നടത്തുന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അനന്തവാഹനത്തില്‍ മുറശീവേലി നടത്തുന്നത്. മൂന്നു പ്രദക്ഷിണങ്ങള്‍ക്ക് ശേഷം നാലാം പ്രദക്ഷിണത്തോടെ അനന്തവാഹനം അകത്തേക്കു കയറ്റും.
വളരെ വിശേഷമായി കരുതുന്ന മുറശീവേലി തൊഴാന്‍ രാജകുടുംബാംഗങ്ങളും എത്തിച്ചേരും. മുറജപം ആരംഭിച്ചതു മുതല്‍ പത്മനാഭ സ്വാമി ദര്‍ശനത്തിന് ജനസഹസ്രങ്ങളാണ് ദിവസേന എത്തിച്ചേരുന്നത്. മുറജപം അവസാനിക്കുന്നത് 2014 ജനുവരി 14 ന് നടക്കുന്ന ലക്ഷദീപത്തോടെയാണ്.
കൊച്ചി പാലാരിവട്ടം ജംഗ്ഷനില്‍ നിന്നാണ് അഖിലിനെ ഡി.സി.ആര്‍.ബി ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ പറവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.