പിറന്ന നാടിന്റെ മാനം രക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര യോദ്ധാവ്
WEBDUNIA|
PRO
ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ മായത്ത മുറിവ് നല്‍കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുന്നു. 2008 നവംബര്‍ 26 രാത്രി തുടങ്ങിയ ഭീകരാക്രമണത്തില്‍ 198 ജീവനാണ് നഷ്ടപ്പെട്ടത്.
അതില്‍ ഭാരതാംബെയുടെ അഭിമാനം രക്ഷിക്കാന്‍ നിരവധി ജവാന്മാരും നെഞ്ചില്‍ വെടിയേറ്റ് രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി. അതില്‍ കേരളത്തില്‍ നിന്നുമുള്ള രക്തസാക്ഷിയായ ധീര യോദ്ധാവായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. രാജ്യത്തെ... സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സന്ദീപ് ജീവന്‍ ബലികൊടുത്തു. മുംബൈയിലെ ഭീകരാക്രമണത്തെ ചെറുക്കാന്‍ താജ് ഹോട്ടലില്‍ നടന്ന പോരാട്ടത്തില്‍ രക്‌തസാക്ഷിയായ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്‌ണന്‍ ചെയ്തത് അതായിരുന്നു.
‘രാജ്യത്തിനു വേണ്ടി എന്‍റെ മകന്‍ ജീവന്‍ നല്‍കി. ഇതു എന്‍റെ മാത്രം നഷ്ടമല്ല രാജ്യത്തിന്‍റെ നഷ്ടമാണ് ചെറുപ്പം മുതല്‍ സാഹസികത ഇഷ്ടപ്പെടുന്ന അവന്‍, ധൈര്യമില്ലെന്നു പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ രാജ്യത്തിനായി ധൈര്യം തെളിയിച്ചു“ സന്ദീപ് എന്ന ധീര യോദ്ധാവിന്റെ പിതാവിന്റെ വാക്കുകളാണിത്.