കാര്‍ത്തികേയന്‍ മന്ത്രിയാകാന്‍ സാധ്യതയില്ല, ബിജെപിയുടെ ക്ഷണത്തിന് പ്രസക്തിയില്ല, സി പി ഐക്ക് അഭിനന്ദനം: പി സി ജോര്‍ജ്ജ്

വി ഹരികൃഷ്‌ണന്‍| Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (18:35 IST)
ഗണേഷ് കുമാറുമായുള്ള പ്രശ്നം ചെറുനെല്ലി എസ്റ്റേറ്റിന്റെ പേരിലായിരുന്നോ അതോ വ്യക്തിപരമായിരുന്നോ?

അല്ല. അത് വ്യക്തിപരമായിരുന്നില്ല. അതില്‍ ഗണേഷ് കാണിച്ചതെന്താ? മന്ത്രി തെറ്റ് കാണിച്ചാല്‍ തെറ്റാണെന്ന് പറയണ്ടേ? അവിടെ 80 വര്‍ഷമാ‍യി മൂന്നു പ്രാവശ്യം റബര്‍ വെട്ടി റീപ്ലാന്റ് ചെയ്ത സ്ഥലം ഗണേഷ് വനഭൂമിയാണെന്ന് പറഞ്ഞാല്‍. ഞാന്‍ അവിടെ പോയി കണ്ടു, വനഭൂമി ജണ്ട കെട്ടിത്തിരിച്ചിട്ടുണ്ട്. ജണ്ടയ്ക്ക് പുറത്തുള്ളതെല്ലാം കൃഷിഭൂമിയല്ലേ? ഭൂമിക്ക് പട്ടയം കൊടുക്കുന്നതിന് പകരം വനഭൂമിയാണെന്ന് പറഞ്ഞ് കൃഷിയൊക്കെ കളഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കില്ല. കാരണം അവിടെ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് ഒരാള്‍ക്ക് 13 ഏക്കറാണ്.

അത് കള്ളപട്ടയം ചമച്ച് സ്വന്തമാക്കിയതാണെന്ന് ഒരാരോപണം നിലനില്‍ക്കുന്നുണ്ട്?

ആ ആരോപണം പറയുന്നവന്റെ തന്തയ്ക്ക് വിളിക്കുക തന്നെ ചെയ്യും. കാരണമെന്താണെന്ന് വെച്ചാല്‍ ആ ഭൂമി ആരുടേതാണെന്ന് എനിയ്ക്ക് നല്ലപോലെ അറിയാം. ഞാന്‍ അറിയുന്ന ഒരു മുസ്ലിം കുടുംബമാണ്. ഞാന്‍ പറഞ്ഞ ഭൂമി. അവിടെ ഒരു അപ്പനുണ്ടായിരുന്നു. അപ്പന് ചേട്ടനനിയന്മാര്‍ നാലു പേര്‍ ഉണ്ടായിരുന്നു. അവരുടെ വല്യപ്പന്റെ കാലത്തുള്ള ഭൂമിയാണ്. അത് പിന്നെ അപ്പന്റെ കൈയില്‍ വന്നു. അതെല്ലാം കൂടി വനമാണ്, വേലിയിട്ടതാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുമോ? എനിക്ക് നേരിട്ടറിയാം. അതാണ് നമ്മുടെ തര്‍ക്കം.

ഗണേഷിനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്നാല്‍ എന്തായിരിക്കും നിലപാട്?

അതെല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരിക്കുവാ. നമ്മള്‍ അതില്‍ അഭിപ്രായമൊന്നും പറയുന്നില്ല. കാരണം യുഡി‌എഫില്‍ ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചതാണ്, മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളത് ചെയ്യാം. അതില്‍ ഞാനൊന്നും പറയുന്നില്ല.

മുഖ്യമന്ത്രി എന്ത് തീരുമാനമെടുത്താലും അത് കേരള കോണ്‍ഗ്രസിന് സ്വീകാര്യമാണ്?

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മാണി സാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുന്നാണ് തീരുമാനമെടുത്തത്. അതിന് അപ്പുറത്ത് ഒരു കാര്യം പറയാന്‍ എനിക്ക് എന്ത് അവകാശം? മാണി സാര്‍ അങ്ങനെ വൃത്തികേട് കാണിക്കുമോ? അപ്പോള്‍ മുഖ്യമന്ത്രി ഇല്ലായെന്ന് പറഞ്ഞാല്‍ ഇല്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ അങ്ങനെ. അല്ലാതെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാര്യമില്ല.

അടുത്ത പേജില്‍ - സി പി ഐയെ അഭിനന്ദിക്കുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :