കെഎംഎംഎല്‍ വാതക ചോര്‍ച്ച; പിന്നില്‍ മലയാളി വ്യവസായി: പിസി ജോര്‍ജ്ജ്

jithu francis| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (14:23 IST)
കെഎംഎംഎല്‍
വാതക ചോര്‍ച്ച വന്‍ അട്ടിമറിയാണെന്നും ഇതിന് പിന്നില്‍ ഒരു പ്രമുഖ മലയാളി വ്യവസായിയാണെന്നും സര്‍ക്കാര്‍ ചീഫ് വിപ് പി സി ജോര്‍ജ്ജ്.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

160 കോടിയുടെ രൂപയുടെ
അഴിമതിയാണ് അട്ടിമറിക്ക് പിന്നില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ ഇതിനു പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട് പിസി ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വൈകാതെ തന്റെ കൈവശം ലഭിയ്ക്കുമെന്നും
തെളിവുകള്‍ പരസ്യപ്പെടുത്തുമെന്നും പിസി കൂട്ടിചേര്‍ത്തു.നേരത്തെ വാ‍തകചോര്‍ച്ച അട്ടിമറിയാകാന്‍ സാധ്യതയുണ്ടെന്ന്
മന്ത്രി ഷിബു ബേബി ജോണും അഭിപ്രായപ്പെട്ടിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :