കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മന്ത്രിസ്ഥാനം

വെബ്ദുനിയ ഫീച്ചര്‍ ഡെസ്ക്ക്

PRO
അതേസമയം, നാല് എം എല്‍ എമാരുമായെത്തിയ കേരള കോണ്‍ഗ്രസ് നാലുപേരെയും മന്ത്രിയാക്കി എന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. അതില്‍ തന്നെ ഒരാള്‍ രണ്ടു വട്ടം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായതും പ്രത്യേകതയാണ്. പി ജെ ജോസഫാണ് ഈ അപൂര്‍വ ക്രെഡിറ്റിന്‍റെ ഉടമ. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിയായത് പി ജെ ജോസഫ് ആയിരുന്നു. എന്നാല്‍, വിമായാത്രക്കേസില്‍ കുടുങ്ങിയതോടെ മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. പിന്നീട് ടി യു കുരുവിളയും മോന്‍സ് ജോസഫും മന്ത്രിയായി.

വിമാനയാത്രാക്കേസില്‍ കുറ്റവിമുക്തനായി പി ജെ ജോസഫ് തിരിച്ചെത്തിയപ്പോള്‍ തന്‍റെ പ്രിയപ്പെട്ട നേതാവിനു വേണ്ടി മോന്‍സ് ജോസഫ് മന്ത്രിക്കസേര ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് രണ്ടാം വട്ടവും പി ജെ ജോസഫ് മന്ത്രിസ്ഥാനത്ത് എത്തിയത്. പിന്നീട് കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍ കൃത്യമായ കാരണങ്ങളൊന്നും മുന്നണിയെ ബോധിപ്പിക്കാതെ ജോസഫും കൂട്ടരും മുന്നണി വിടുകയായിരുന്നു. എന്നാല്‍, പി സി തോമസും സുരേന്ദ്രന്‍ പിള്ളയും മുന്നണി വിടാതെ ഒപ്പം തന്നെ നിലകൊണ്ടു. അത് ഒടുവില്‍ ഫലം കണ്ടിരിക്കുന്നു.

തിരുവനന്തപുരം| WEBDUNIA|
1955 നവംബര്‍ 20ന് അഞ്ചലില്‍ കെ വേലു പിള്ളയുടെയും കെ കല്യാണി അമ്മയുടെയും മകനായിട്ടാണ് സുരേന്ദ്രന്‍ പിള്ളയുടെ ജനനം. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒമ്പത് വര്‍ഷമായി കേരള കോണ്‍ഗ്രസിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. അഞ്ചുവര്‍ഷം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഏഴു വര്‍ഷം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റും അഞ്ചു വര്‍ഷം കേരള ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജെ വിഭാഗത്തിന്‍റെ പ്രസിഡന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1984ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തിയത്. തിരുവനന്തപുരത്തെ കവടിയാറിലാണ് ഇപ്പോള്‍ താമസം. ആര്‍ ഗിരിജയാണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :