ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
കളിക്കളത്തില്‍നിന്നും ദൈവം വിരമിച്ച വര്‍ഷമായിരുന്നു 2013. വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ കളിച്ചാണ് സച്ചിന്‍ 24 വര്‍ഷത്തെ കളിജീവിതത്തിന് തിരശ്ശീലയിട്ടത്. സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ അഥവാ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമാണ്. 2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍പ്പെടുത്തി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍.[12] 2012 മാര്‍ച്ച് 16-നു് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും[13] ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 - ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിന്‍ ലോകകപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി

അടുത്ത പേജില്‍: മോഡി ഇഫക്ട്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :