ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിലായതാണ് മറ്റൊരു പ്രധാന സംഭവം. സെപ്തംബറിലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐ പ്രത്യേക കോടതി ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ലാലുവിന് പുറമെ മുന്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ ജഗന്നാഥ് മിശ്രക്ക് നാലുവര്‍ഷം തടവും രണ്ട് ലക്ഷം പിഴയും, ജെഡിയു എംപി ജഗദീശ് ശര്‍മക്ക് 4 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ലാലുവിന്റെയും ജഗദീശ് ശര്‍മയുടെയും ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്ക് മാറില്ല. നവംബറില്‍ രണ്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷം ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

അടുത്ത പേജില്‍: മാധ്യമ അതികായന്റെ പതനം

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :