ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തില്‍ വന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവക്കാര്‍ക്ക് ഇരുട്ടടിയായി. 2012 നവംബര്‍ 24നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപ‌വത്കരണം.

ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി ആം‌ആദ്മി വേരോട്ടം തെളിയിച്ചു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിജെപി 32 സീറ്റ് നേടിയെങ്കിലും ഭരണം കൈയാളാന്‍ തയാറായില്ല. എട്ടു സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം‌ആദ്മി ഡല്‍ഹിയില്‍ ഭരണമേറ്റു. ഭരണമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സൌജന്യ കുടിവെള്ളവും വൈദ്യുതി ചാര്‍ജില്‍ ഇളവും പ്രഖ്യാപിച്ച ആം‌ആദ്മി തങ്ങള്‍ ജനങ്ങളോടൊപ്പമാണെന്ന് തെളിയിച്ചു.

അടുത്ത പേജില്‍: നടുക്കമായി ഉത്തരാഖണ്ഡ് പ്രളയം

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :