ആധുനിക കാലത്തും അന്ധവിശ്വാസങ്ങള്‍ക്ക് അറുതിയില്ല: തന്ത്രവിദ്യ ചെയ്ത ടെക്കിയുടെ ഭാര്യ മരിച്ചു, ഒജോ ബോര്‍ഡിലൂടെ പ്രേതസല്ലാപം ഇന്റെര്‍നെറ്റിലും
PRO
ഓരോ കാലഘട്ടത്തിലും ആത്മീയ കേന്ദ്രങ്ങള്‍ ഓരോ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുവാക്കളിലേക്കുള്ള സാത്താന്‍ ആരാധനയെന്ന ആത്മീയ വൈകൃതത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ചാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ഇത്തരം ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്.
സാത്താന്‍ ആരാധനയ്ക്ക് അടിമപ്പെടുന്നത് യുവാക്കള്‍?
അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.
ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. നിലവിലെ ഒരു അംഗത്തിന്റെ കൂടെ മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.
കോളജ് വിദ്യാര്‍ഥികളിലൂടെ ഇവരുടെ പ്രചരണവേല നിര്‍ബാധം നടത്തുന്നുവെന്നാണ് സൂചന. മയക്കുമരുന്ന് നല്‍കിയും മറ്റും ഇവരുടെ വഴിയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യം ചെയ്യുക. ആദ്യ ഘട്ടങ്ങളില്‍ ആവശ്യത്തിന് മയക്കുമരുന്ന് നല്‍കുന്ന ഇവര്‍ പതുക്കെ അത് നിര്‍ത്തും. ഇതിനകം മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞവര്‍ പിന്നീട് ഇവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാകും.