കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമം രൂപികരിക്കുന്നു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (10:43 IST)
PRO
കര്‍ണാടകയില്‍ അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയാന്‍ നിയമം രൂപികരിക്കുന്നു. കര്‍ണാടക നിയയമമന്ത്രി ടിബി ജയചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങള്‍ക്ക് വന്‍ പ്രചാരമുണ്ട്. ഇത്തരക്കരുടെ ഇടയില്‍ അകപ്പെട്ടു പോകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഇപ്പോള്‍ പാവപ്പെട്ടവരും നിരക്ഷരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് നിയമം രൂപീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇതു സംബന്ധിച്ച് സാമൂഹ്യ ക്ഷേമവകുപ്പിന് കത്തയയ്ക്കും. നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും കര്‍ണാടക ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :