ശിവയുടെ മൊഴിക്കൊപ്പം ആശാറാം ബാപ്പുവിന് തലവേദന സൃഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ ആശ്രമത്തിലെ ആയുര്‍വേദ വിഭാഗം ടെക്‌നിക്കല്‍ ഓഫീസര്‍ അമൃത് പ്രജാപതി പൊലീസിനോട് പറഞ്ഞ കാര്യങ്ങളാണ്.
ബാപ്പു സ്ഥാപിച്ചിട്ടുള്ള മൂന്ന് ആശ്രമങ്ങളിലും നിരവധി സ്ത്രീകളെ പരിചാരകരെപ്പോലെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് 12 വർഷമായി മൊട്ടേറ ആശ്രമത്തില്‍ ജോലി ചെയ്ത പ്രജാപതി പറഞ്ഞു. ജോലി രാജിവച്ച് ഇയാള്‍ ഇപ്പോള്‍ സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ്.
സുഖകരമല്ലാത്ത രീതിയില്‍ ഒരു യുവതി ആശാറാം ബാപ്പുവിനൊപ്പം താന്‍ കണ്ടെന്നും. തനിക്കറിയാവുന്ന ഈ യുവതി കുറെക്കാലമായി ആശ്രമത്തില്‍ തന്നെയായിരുന്നു. ഈ സംഭവത്തോടെയാണ് താന്‍ ആശ്രമത്തില്‍നിന്ന് രാജിവച്ചതെന്ന് അമൃത് പ്രജാപതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘സന്യാസി വേഷമണിഞ്ഞ അയാളൊരു ക്രിമിനലാണ്‘- അടുത്ത പേജ്