രോഗം മാറ്റാനുള്ള ചികിത്സ എന്ന രീതിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ അനുരാധാപുര ജില്ലയിലാണ് പീഡനം നടന്നത്.
പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ ആയുര്‍വേദ ഡോക്ടറും മാന്ത്രികനുമായ വ്യക്തിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ചികിത്സ തുടങ്ങുന്നതിന്റെ ഭാഗമായി കുട്ടിയുടെ അമ്മയോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞ ഡോക്ടര്‍ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പീഡനം തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. തുടര്‍ന്ന് അമ്മ അകത്ത് വന്നപ്പോള്‍ ചികിത്സയുടെ ഭാഗമാണെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മ പുറത്ത് പോയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു.
പുറത്തിറങ്ങിയ പെണ്‍കുട്ടി തീര്‍ത്തും അവശനിലയിലും പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം വരുന്നത് ശ്രദ്ധിച്ച അമ്മ പരിശോധന നടത്തിയപ്പോഴാണ് പീഡനം നടന്നതായി അറിയാന്‍ സാധിച്ചത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡോകടറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഓഗസ്റ്റ് 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.