ഷെഫീക്കിനെ വെല്ലൂരിലെത്തിച്ച് ചികിത്സ നല്‍കും

തിരുവനന്തപുരം| WEBDUNIA|
PRO
കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിരയായി ആശുപത്രിയില്‍ കഴിയുന്ന ഷെഫീക്കിനെ വിദഗ്ദചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുമെന്ന് റിപ്പോര്‍ട്ട്.

മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിനുശേഷം അറിയിച്ചു.

ഷെഫീക്കിന്റെ നില മെച്ചപ്പെട്ടതിനു തുടര്‍ന്ന് ഐസിയുവില്‍നിന്നു മാറ്റി. ന്യൂറോ റീഹാബിലിറ്റേഷന്‍ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചാണു വെല്ലൂരിലേക്കു മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :