World Oceans Day: കടലില്‍ കാണുന്ന തിരമാലയല്ല ഏറ്റവും വലുത് ! കൂറ്റന്‍ തിരമാല ആഴക്കടലിന്റെ ഉപരിതലത്തില്‍
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലമാണ് കടല്‍. വൈകുന്നേരങ്ങളില്‍ ബീച്ച് കാണാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. കൂറ്റന്‍ തിരമാലകള്‍ വലിയ ശബ്ദത്തില്‍ നമുക്ക് അടുത്തേക്ക് വരുമ്പോള്‍ കൗതുകവും ഭയവും ഒരേസമയം തോന്നും. യഥാര്‍ഥത്തില്‍ നമ്മള്‍ കാണുന്ന കൂറ്റന്‍ തിരമാലകള്‍ ആണോ ഏറ്റവും വലുത് ? അല്ല.
കൂറ്റന്‍ തിരമാലകള്‍ യഥാര്‍ഥത്തില്‍ ഉള്ളത് കൂടുതലും ആഴക്കടലിന്റെ ഉപരിതലത്തിനു താഴെയാണ്. അതായത് നമ്മള്‍ കാണുന്നതൊന്നും അല്ല ഏറ്റവും വലിയ തിരമാലകള്‍ ! ഉപരിതലത്തിനു താഴെ രൂപപ്പെടുന്ന തിരമാലകള്‍ക്ക് 200 മീറ്റര്‍ മുകളിലേക്കും 200 മീറ്റര്‍ താഴേക്കും പോകാന്‍ കഴിയുമത്രേ ! അതായത് സ്റ്റാചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ടിരട്ടി ഉയരം !