Last Updated:
ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:49 IST)
സാമുഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയതാണ് ഇപ്പോൾ രാജ്യത്തെ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിലപടും. അധാർ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയും കേസിൽ നിർണായകമാകും.
സാമൂഹ്യ മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കന്നതുകൊണ്ട് ഒരേസമയം ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ സാമുഹ്യ മാധ്യമങ്ങളുടെ പ്രധാന വെല്ലുവിളിയായ വ്യാജ അക്കൗണ്ടുകൾ പൂർണമായും ഇല്ലാതാകും. കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു സോഷ്യൽ ഇടം തീർക്കാൻ ഈ നടപടികൊണ്ട് സധിച്ചേക്കും.
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും കുറ്റക്കാരെ അതിവേഗം പിടികൂടുന്നതിനും ഇതിലൂടെ സാധിക്കും. തീവ്രവാദ, വിഘടനവാദ ആശയങ്ങളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഫലപ്രദമയി തന്നെ ചെറുക്കാനും സാധിക്കും. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ സുരക്ഷിതമയ ഒരു അന്തരീക്ഷം ഉണ്ടാക്കും ഇത്രയും ഗുണങ്ങളാണ്.
സമൂഹ്യ മാധ്യമങ്ങളുടെ പേഴ്‌സ്പെക്ടീവിൽ ഇത് സുരക്ഷിതമവും സുതാര്യവുമായ ഒരു നിക്കമണ് എങ്കിൽ പ്രശ്നം ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ചാണ്. അധാർ പോലെ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു രേഖ സാമൂഹ്യ മാധ്യമങ്ങളിലേക്ക് ചേർക്കപ്പെടുമ്പോൾ. ചോദ്യം ചെയ്യപ്പെടുക. രാജ്യത്തെ പൗരന്റെ സുരക്ഷയും സ്വകാര്യതയുമാണ്.
ഇത് കണക്കിലെടുത്തുകൊണ്ടാണ് പ്രൈവറ്റ് കമ്പനികൾ ആധാര വിവരങ്ങൾ ശേഖരിക്കുന്നതിന് സുപ്രീം കോടതി കർശന വിലക്ക് തന്നെ ഏർപ്പെടുത്തിയത്. സിം കാർഡ് എടുക്കാൻ പോലും
ആധാർ കർഡ് നിർബന്ധമാക്കാൻ സാധിക്കില്ല എന്നാണ് ആധാർ സംബന്ധിച്ച കേസിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. വ്യക്തിയുടെ ആധാര വിശദാംശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ആധാർ സമൂഹ്യ മധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ വർധിക്കും.