കണ്ണൂർ വിമാനത്താവളത്തിലൂടെ വൻ സ്വർണക്കടത്ത്, പിടികൂടിയത് 4.15കോടിയുടെ സ്വർണക്കട്ടികൾ

Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (19:34 IST)
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 11.29 കിലോ സ്വർണം. പിടികൂടി. ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് നാലു യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയത്. 4.15 കോടി രൂപ വില വരുന്ന സ്വർണക്കട്ടികളാണ് ഡിആർഐ പിടികൂടിയത്.

തിങ്കളാഴ്ച രാവിലെയോടെ ദുബായിൽനിന്നും ഷാർജയിൽനിന്നുമായി വ്യത്യസ്ത വിമാനങ്ങളിലാണ് നാലുപേരും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ച ഡിആർഐ നടത്തിയ പരിശോധനയിൽ ഇവർ പിടിക്കപ്പെടുകയായിരുന്നു. നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കണ്ണൂർ വിമാനത്താവളം വഴി വൻ സ്വർണ്ണക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സംഭവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :