നരേന്ദ്ര മോദിയുടെ മാൻ വേഴ്സസ് വൈൽഡ് ലോക ടെലിവിഷൻ ട്രെൻഡിംഗിൽ ഒന്നാമത്

Last Updated: ചൊവ്വ, 20 ഓഗസ്റ്റ് 2019 (12:36 IST)
ഡിസ്‌കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് ഷോയിൽ ബെയർ ഗ്രിൽസിനൊപ്പം അതിധിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് ലോക ടെലിവിഷൻ ഇവന്റ് ട്രെൻഡിംഗിൽ ഒന്നാമതെത്തി. പരിപാടിയുടെ അവതാരകനും അഡ്വഞ്ചററുമായി ബെയർ ഗ്രിൽസാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

3.6 ബില്യൺ ആളുകളാണ് പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച ചെയ്തത്. 'സൂപ്പർ ബൗൾ 53' എന്ന പരിപാടിയുടെ 3.4 ബില്യൺ എന്ന റെക്കോർഡ് മറികടന്നാണ് ഗ്രിൽസിനൊപ്പം നരേന്ദ്ര മോദിയും പങ്കെടുത്ത എപ്പിസോഡ് നേട്ടം കൈവരിച്ചത്.

ആഗസ്റ്റ് 12നായിരുന്നു പരിപാടി ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്തത്. 180 രാജ്യങ്ങളിൽ ഈ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു പരിപാടി ഇന്ത്യയിൽ വലിയ ചർച്ചാ വിഷയമാവുകയും ട്രെൻഡിംഗിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. .പ്രധനമന്ത്രി നരേന്ദ്ര മോദി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചതാണ് ഇന്ത്യയിൽ പെരിപാടിയെക്ക്രിച്ച് ഇന്ത്യയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :