Nelson Mandela Day: ഇന്ന് ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനം

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (16:14 IST)

Nelson Mandela Day: ഇന്ന് ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനം. വര്‍ണ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ഇന്ന്. നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണ് നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുന്നത്. 1918 ജൂലൈ 18 നാണ് നെല്‍സണ്‍ മണ്ടേല ജനിച്ചത്. ദക്ഷിണാഫ്രിക്കയെ വര്‍ണ വിവേചനത്തില്‍ നിന്ന് മോചിപ്പിച്ച കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് ആണ് നെല്‍സണ്‍ മണ്ടേല.

2009 ലാണ് യുഎന്‍ ഔദ്യോഗികമായി നെല്‍സണ്‍ മണ്ടേല ദിനം ആചരിച്ചു തുടങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവും രാജ്യത്തിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യ തലവനുമാണ് നെല്‍സണ്‍ മണ്ടേല. 1993 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മണ്ടേലയ്ക്ക് ലഭിച്ചു. മണ്ടേലയുടെ ആത്മകഥയായ ലോങ് വാക്ക് ടു ഫ്രീഡം പ്രസിദ്ധീകരിച്ചത് 1994 ലാണ്. 2013 ഡിസംബര്‍ അഞ്ചിന് 95-ാം വയസ്സില്‍ നെല്‍സണ്‍ മണ്ടേല വിടവാങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :