രേണുക വേണു|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (12:28 IST)
World Population Day 2022: ഇന്ന് ലോകജനസംഖ്യാ ദിനമാണ്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2011 ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി ആന്ധ്രാ യൂണിവേഴ്‌സിറ്റി പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയായിരിക്കുമെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനസംഖ്യ 140 കോടിയാണ്. 140,69,05,860 ആണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യയെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.