Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

Father's Day wishes,Best Father's Day messages,Happy Father's Day quotes,Emotional Father's Day wishes,Heartfelt Father's Day greetings,ഫാദേഴ്സ് ഡേ ആശംസകൾ,അച്ഛനുള്ള ഫാദേഴ്സ് ഡേ സന്ദേശങ്ങൾ,ഹൃദയസ്പർശിയായ അച്ഛൻ ആശംസകൾ,ഫാദേഴ്സ് ഡേ സ്റ്റാറ്റസ് മലയാളത്തിൽ,
അഭിറാം മനോഹർ| Last Updated: ഞായര്‍, 15 ജൂണ്‍ 2025 (12:48 IST)
AI Generated
നമുക്ക് എല്ലാര്‍ക്കും അമ്മയുടെ സ്നേഹവും ത്യാഗവും കുറിച്ച് എഴുതാനും സോഷ്യല്‍ മീഡിയയില്‍ അതിനെ പുകഴ്ത്തി പറയാനും സമയം ഏറെയുണ്ട്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ വലിയ കൈതാങ്ങായി നില്‍ക്കുന്ന അച്ഛനെ പലപ്പോഴും നമ്മള്‍ ആഘോഷിക്കാന്‍ മറക്കുകയാണ് പതിവ്. പഴയ സങ്കല്‍പ്പത്തിലാണെങ്കില്‍ സ്‌നേഹം അടക്കിവെച്ച് പുറമെ ഗൗരവക്കാരനായി കാണപ്പെടുന്ന അച്ഛന്മാര്‍ ഏറെയുണ്ട്. ഈ സ്‌നേഹം പ്രകടിപ്പിക്കാത്ത ഗൗരവക്കാരനോട് മക്കള്‍ അകലം പാലിക്കുന്നതും നമ്മള്‍ കാണാറുണ്ട്. അമ്മയുടെ അടുത്ത് എല്ലാം പറയുന്ന പോലെ അച്ഛന്‍ അത്രയും അടുപ്പമുള്ള ആളാവണമെന്നില്ല. എന്നാല്‍ ഈ അടക്കിപ്പിടിച്ച സ്‌നേഹവും പിതാവിന്റെ ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത്. ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടും സ്‌നേഹം കൊണ്ട് ലാളിച്ച് മക്കളെ വഷളാക്കാന്‍ പിതാക്കന്മാര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.



അമ്മമാര്‍ക്ക് ഒരു ദിവസം എന്നത് പോലെ തന്നെ അച്ഛന്മാരുടെ ത്യാഗത്തെയും അദ്ധ്വാനത്തെയും സ്‌നേഹത്തെയുമെല്ലാം ആഘോഷിക്കാന്‍ പിതാക്കന്മാര്‍ക്കും ഒരു ദിവസം അതിനാല്‍ ആവശ്യമാണ്.ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ആഗോളതലത്തില്‍ കൂടുതലായും ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. ഇന്ത്യയിലും അത് അങ്ങനെ തന്നെ. ഫാദേഴ്‌സ് ഡേ ദിനത്തില്‍ നിങ്ങളുടെ പിതാവിന് ആശംസകള്‍ അറിയിക്കാന്‍ ഈ ആശംസകള്‍ ഉപയോഗിക്കാം


അച്ഛനെപോലുള്ള ഹീറോ വേറെയില്ല... എന്റെ ജീവിതത്തിലെ നിശബ്ദം പോരാടുന്ന നിഴല്‍ പോലെ കൂടെ നില്‍ക്കുന്ന മറ്റൊരാളില്ല,ഫാദേഴ്‌സ് ഡേ ആശംസകള്‍ അച്ഛാ

സ്‌നേഹം എന്തെന്ന് എന്നെ പഠിപ്പിച്ച ആദ്യ ഗുരു,തെറ്റുകള്‍ തിരുത്തുകയും സുരക്ഷിതനാക്കി വെയ്ക്കുകയും ചെയ്ത സ്‌നേഹരൂപം, ഹൃദയത്തില്‍ നിന്നും ഫാദേഴ്‌സ് ഡേ ആശംസകള്‍

എന്റെ ഓരോ വിജയത്തിന് പിന്നിലും നിശബ്ദനായി പിന്തുണ നല്‍കിയ പിതാവെ,ഹാപ്പി ഫാദേഴ്‌സ് ഡേ

അച്ഛന്റെ കൈപിടിച്ചാണ് ജീവിതം തുടക്കമാക്കിയത്, ജീവിതകാലം മുഴുവന്‍ ആ കൈതാങ്ങ് കൂടെയുണ്ടാകട്ടെ എന്നാണ് ആഗ്രഹം, ഹാപ്പി ഫാദേഴ്‌സ് ഡേ

എന്റെ സ്വപ്നങ്ങള്‍ക്ക് ഒപ്പം നിന്ന സ്‌നേഹസാന്നിധ്യം, പ്രിയപ്പെട്ട അച്ഛന് ഹാപ്പി ഫാദേഴ്‌സ് ഡേ

എന്റെ സ്വപ്നങ്ങള്‍ക്കും ജീവിതത്തിനും അടിത്തറയിട്ട സ്‌നേഹ സാന്നിധ്യമെ ഹാപ്പി ഫാദേഴ്‌സ് ഡേ

എത്ര എഴുതിയാലും പറഞ്ഞാലും അച്ഛന്റെ സ്‌നേഹം എന്തെന്ന് പ്രകടിപ്പിക്കാനാവില്ലെന്നറിയാം, പ്രിയപ്പെട്ട അച്ഛാ ഹാപ്പി ഫാദേഴ്‌സ് ഡേ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :