World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം
World Environment Day
ജലസ്രോതസ്സുകള്‍, മണ്ണ്, ഭക്ഷ്യശൃംഖല എന്നിവയെ ബാധിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിക്ക് വലിയ അളവില്‍ ദോഷകരമാണ്. പ്രതിവര്‍ഷം ഏകദേശം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ജലസ്രോതസുകളിലേക്കെത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം ഉയര്‍ത്തുക എന്നതെല്ലാമാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന നടപടികള്‍. ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആഘോഷങ്ങള്‍ക്ക് ദക്ഷിണ കൊറിയയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തത്തെ ഓര്‍മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം ചെയ്യുന്നത്. പരിസ്ഥിതിയെ രക്ഷിക്കാന്‍ കൈകോര്‍ത്ത് പോരാട്ടത്തിലേര്‍പ്പെടാം.