1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Bill Gates predict 3 day week job culture in Next decade

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്

Job Culture
ആഴ്ചയില്‍ അഞ്ച് ദിവസം ജോലി അതും പല ജോലികളും ദിവസവും നമ്മള്‍ ചെയ്യേണ്ട പ്രവര്‍ത്തി സമയവും കടന്നുപോവുക. കൂടാതെ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ജോലിയും വ്യക്തിജീവിതവും ഒപ്പം കൊണ്ടുപോകാനുള്ള പ്രയാസം. നിലവിലെ തലമുറ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണിത്. പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അത്ര ആശാസ്യമായ വാര്‍ത്തകളല്ല ഇതിനെ പറ്റി കേള്‍ക്കാറുള്ളത്. എന്നാല്‍ അടുത്ത ദശകത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രവര്‍ത്തിദിവസങ്ങള്‍ എന്ന നിലയില്‍ തൊഴില്‍ സംസ്‌കാരം ചുരുങ്ങുമെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്‌സ് പറയുന്നത്.
 
 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഈ മാറ്റത്തിന് വഴിയൊരുക്കുകയെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. ജില്ലി ഫാലന്റെ ദ ടുനൈറ്റ് ഷോയിലാണ് ഇക്കാര്യം ബില്‍ഗേറ്റ്‌സ് പ്രവചിക്കുന്നത്. എ ഐ സാങ്കേതിക അതിവേഗമാണ് വളരുന്നത്. സമീപഭാവിയില്‍ തന്നെ മനുഷ്യന്‍ ചെയ്യുന്ന ജോലികളില്‍ ഏറിയ പങ്കും ചെയ്യാന്‍ എ ഐയ്ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ മനുഷ്യരുടെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം കുറയാനാണ് സാധ്യത.
 
 ഇതിന് മുന്‍പും മനുഷ്യന്റെ തൊഴിലിനെയും ജീവിതത്തെയും എ ഐ സാങ്കേതിക വിദ്യ മാറ്റിമറിയ്ക്കുമെന്ന് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജെപി മോര്‍ഗന്‍ സിഇഒ ആയ ജാമി ഡിമോണും അടുത്തിടെ സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്