International Youth Day: ആഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

1999-ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഈ ദിനം, 2000 മുതല്‍ ലോകമെമ്പാടും വിവിധ പരിപാടികളിലൂടെ ആചരിക്കപ്പെടുന്നു.

International Youth Day 2026,,August 12 Youth Day,World Youth Day history,Youth empowerment day,ആഗസ്റ്റ് 12 യുവജന ദിനം,ലോക യുവജന ദിനത്തിന്റെ ചരിത്രം,യുവജന ശാക്തീകരണം,ഐക്യരാഷ്ട്രസഭ യുവജന ദിനം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2025 (09:40 IST)

യുവജനങ്ങള്‍ ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി മാത്രമല്ല, ഇന്നത്തെ പുരോഗതിക്കും മാറ്റത്തിനും നേതൃത്വം നല്‍കുന്ന ശക്തിയുമാണ്. ഈ സത്യത്തെ ലോകത്തിന് ഓര്‍മ്മപ്പെടുത്താനും, യുവാക്കളുടെ കഴിവുകള്‍, സ്വപ്നങ്ങള്‍, പങ്കാളിത്തം എന്നിവയെ അംഗീകരിക്കാനുമായാണ് ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനമായി (International Youth Day) ആഘോഷിക്കുന്നത്. 1999-ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഈ ദിനം, 2000 മുതല്‍ ലോകമെമ്പാടും വിവിധ പരിപാടികളിലൂടെ ആചരിക്കപ്പെടുന്നു.

യുവജനങ്ങള്‍ നേരിടുന്ന സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് അന്താരാഷ്ട്ര യുജനദിനം ലക്ഷ്യമിടുന്നത്. വിദ്യഭ്യാസം, തൊഴില്‍, പരിസ്ഥിതി സംരക്ഷണം, സാങ്കേതിക വിദ്യ, ലിംഗസമത്വം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍, സ്വയം സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ യുവജന ദിനം ആചരിക്കപ്പെടുന്നു.

യുവജന ദിനം, ഒരു ആഘോഷ ദിനമത്രമല്ല
സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍, പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍, നേതൃത്വ പാടവങ്ങള്‍ വികസിപ്പിക്കാന്‍, സഹകരണം വളര്‍ത്താന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന അവസരമാണ്. ഭാവി തലമുറയ്ക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കാന്‍ യുവാക്കള്‍ കൈകൊള്ളുന്ന ഓരോ ചെറു ചുവടുകളും സമൂഹത്തെ മാറ്റാന്‍ കഴിയും എന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :