Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

Father's Day 2025,Happy Father's Day wishes,Emotional Father's Day quotes,Best Father's Day messages,Father and child bonding,ഫാദേഴ്സ് ഡേ സന്ദേശങ്ങൾ,ഫാദേഴ്സ് ഡേ 2025,അച്ഛനും മക്കളും
അഭിറാം മനോഹർ| Last Modified ഞായര്‍, 15 ജൂണ്‍ 2025 (12:18 IST)
AI Generated
നമുക്ക് എല്ലാര്‍ക്കും അമ്മയുടെ സ്നേഹവും ത്യാഗവും കുറിച്ച് എഴുതാനും സോഷ്യല്‍ മീഡിയയില്‍ അതിനെ പുകഴ്ത്തി പറയാനും സമയം ഏറെയുണ്ട്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ വലിയ കൈതാങ്ങായി നില്‍ക്കുന്ന അച്ഛനെ പലപ്പോഴും നമ്മള്‍ ആഘോഷിക്കാന്‍ മറക്കുകയാണ് പതിവ്.അമ്മയുടെ സ്‌നേഹത്തിനൊപ്പം അച്ഛന്റെ അടക്കിപ്പിടിച്ച സ്‌നേഹവും
ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത്. അമ്മമാര്‍ക്ക് ഒരു ദിവസം എന്നത് പോലെ തന്നെ അച്ഛന്മാരുടെ ത്യാഗത്തെയും അദ്ധ്വാനത്തെയും സ്‌നേഹത്തെയുമെല്ലാം ആഘോഷിക്കാന്‍ പിതാക്കന്മാര്‍ക്കും ഒരു ദിവസം എന്ന നിലയിലാണ് ഫാദേഴ്‌സ് ഡേ ആഘോഷിച്ച് തുടങ്ങിയത്.



ഫാദേഴ്‌സ് ഡേയുടെ ഉത്ഭവം അമേരിക്കയിലാണ്. 1910-ല്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്താണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആചരിച്ചത്. മാതൃദിനം പോലെ പിതാക്കളുടെയും സ്നേഹത്തിനും ത്യാഗത്തിനും ആദരവുമനസിലാക്കി അതിന് ഒരു പ്രത്യേക ദിവസമുണ്ടാകണമെന്ന് സോണോറ സ്മാര്‍ട്ട് ഡോഡ് എന്ന സ്ത്രീയായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചത്. അമേരിക്കന്‍ പ്രസിഡന്റുമാരായ കാല്‍വിന്‍ കൂളിഡ്ജും (1924), പിന്നീട് ലിന്‍ഡന്‍ ബി. ജോണ്‍സണും (1966) ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ആഗോളതലത്തില്‍ കൂടുതലായും ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ഇത്തവണ ഫാദേഴ്‌സ് ഡേ ജൂണ്‍ 15, 2025 തിയതിയില്‍ വരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :