1000 ടണ്‍ സ്വര്‍ണം മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സന്യാസിയുടെ സ്വപ്നം: പുരാവസ്തു വകുപ്പ് കുഴിക്കുന്നു
PRO
സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നെ ജയിലില്‍ അടച്ചോളാനാണ് സന്യാസി അധികൃതരോട് പറഞ്ഞിരിക്കുന്നത്. സംശയമുള്ളവര്‍ക്ക് സ്വര്‍ണം കാണുന്പോള്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യമാകുമെന്നും അദ്ദേഹം പറയുന്നു. സ്ഥലത്ത് ആയിരം ടണ്‍ സ്വര്‍ണമുണ്ടെന്നായിരുന്നു സ്വപ്നദര്‍ശനം.
മാധ്യമങ്ങളും ജനങ്ങളും ഈ പ്രദേശത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ പ്രദേശത്ത് കനത്ത സുരക്ഷയാണ്. ഭൂമിക്കടിയില്‍ ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന് പുരാവസ്തു വിദഗ്ദര്‍ പറയുന്നൂണ്ടെങ്കിലും സ്വര്‍ണമാണോയെന്ന് പറയാനാകുന്നില്ല.