ഫയിസിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു
കൊച്ചി|
WEBDUNIA|
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുകേസില്‍ ഫയിസിന്റെയും മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കടത്തുകേസില്‍ സഹായിച്ചതിന് പ്രതിഫലമായി അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്തരമൊരു നടപടി.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ സാധാരണ നടപടിക്രമമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുയെന്നത്. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിലൂടെ കഴിഞ്ഞ 3 വര്‍ഷങ്ങളിലെ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ പരിശോധിക്കുമെന്നാണ് സൂചന.