1000 ടണ്‍ സ്വര്‍ണം മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സന്യാസിയുടെ സ്വപ്നം: പുരാവസ്തു വകുപ്പ് കുഴിക്കുന്നു

ഉന്നാവോ| WEBDUNIA|
PRO
ഉത്തര്‍പ്രദേശില്‍ ഭൂമിക്കടിയിലുണ്ടെന്ന് സന്യാസിയായ ശോഭന്‍സര്‍ക്കാര്‍ സ്വപ്നം കണ്ട 1000 ടണ്‍ സ്വര്‍ണത്തിനുവേണ്ടി പുരാവസ്തു ഗവേഷണവകുപ്പ്‌ കുഴിയെടുക്കല്‍ തുടങ്ങി!!!.

പ്രദേശത്തെ ഒരു സ്വാമിയായ ശോഭന്‍ സര്‍ക്കാരിനുണ്ടായ സ്വപ്നദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരിന്റെ ഈ തീരുമാനമെന്നതും അതനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കുഴിയെടുക്കലുമെന്നതിനാലും ഈസംഭവം വിദേശമാധ്യമങ്ങളില്‍പ്പോലും വാര്‍ത്തയായി.

ഒബി വാനുകളും മറ്റുമായി ചാനല്‍പടയും ആയിരക്കണക്കിന് ആള്‍ക്കാരും ഈ ‘നിധിവേട്ട‘ കാണാന്‍ എത്തിയിട്ടുണ്ട്. യുപിയിലെ ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള രാജാ റാവു റാം ബക്സ്‌ സിംഗ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്‌ സ്വര്‍ണത്തിനായി പര്യവേക്ഷണം നടത്തുന്നത്‌.

സ്വപ്നത്തില്‍ രാജാവെത്തി നല്‍കിയ നിര്‍ദ്ദേശം- അടുത്ത പേജ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :