ഭൂതത്തെ അനുകൂലിച്ചും എതിര്‍ത്തും!

പട്ടണത്തില്‍ ഭൂതം
PROPRO

പടത്തില്‍ എന്തോന്ന് കോപ്പാടാ ഉള്ളത്? അറിയാതെ ചോദിക്കുവാ? മണ്ടത്തരം കാണിച്ചാ മഹത്തായ പടമെന്ന് പറയണോ? ഭ്രമരം നല്ല പടമായിരുന്നു. നല്ല പടമെന്ന് തന്നെ വെബ്ദുനിയക്കാര്‍ എഴുതിയല്ലോ? ഇത് മോശം പടം അപ്പോള്‍‌‌ അങ്ങനെ എഴുതി കണ്ണടച്ച് ഇരുട്ടാക്കരുത് മമ്മൂട്ടി ഫാന്‍‌സ് അസോസിയേഷന്‍കാരേ - എഴുതിയത് ‘സൂസപാക്യം’

ഞാന്‍‌ എല്ലാ റിവ്യൂവും വായിച്ചു. വെബ്ദുനിയ മാത്രം മോശമായി എഴുതി. മറ്റെല്ലാ റിവ്യൂവും പടം നല്ല സൂപ്പര്‍‌ എന്റര്‍‌ടൈന്‍‌മെന്റ് എന്നെഴുതി. ഞാന്‍‌ ആ പടം കാണാന്‍‌ തീരുമാനിച്ചു. ഇതുപോലെ ആയിരുന്നു തുറുപ്പുഗുലാന്‍റെ അവസ്ഥ എല്ലാവരും പറഞ്ഞു പടം പൊളിയാണെന്ന്. അന്ന് ഞാനാ പടം കണ്ടില്ല. പക്ഷെ ടിവിയില്‍‌ കണ്ട് എനിക്ക് വിഷമമായി. എന്തൊരു സൂപ്പര്‍‌ അടിപൊളി കോമഡിയായിരുന്നു. ഞാനാ ഈ പടം കാണാനും തീരുമാനിച്ചു. ഞാന്‍ വിചാരിക്കുന്നു ഇതും തുറുപ്പ് ഗുലാന്‍ പോലെ സൂപ്പര്‍‌ എന്റര്‍‌ടൈന്‍‌മെന്റ് ആക്കും - എഴുതിയത് ‘സ്റ്റെഫി’

ഇതൊരു കുട്ടികള്‍‌ക്ക് വേണ്ടിയുള്ള പടമാണെന്ന് ആദ്യം തന്നെ സംവിധായകന്‍ പറയുകയുണ്ടായി. ഹാരിപോര്‍‌ട്ടര്‍‌ പോലുള്ള തികച്ചും നമ്മുടെ സങ്കല്‍‌പ്പങ്ങള്‍‌ക്ക് അനുസൃതമല്ലാത്ത ചിത്രങ്ങള്‍‌ വായും പൊളിച്ചിരുന്നു കണ്ടിറങ്ങിയതിനു ശേഷം അടിപൊളി പടം എന്നു പറയുന്നവര്‍ എന്തു കൊണ്ടാണ് അത്തരത്തിലുള്ള ഒരു മലയാളത്തില്‍ ഇറങ്ങുമ്പോള്‍‌ അംഗീകരിക്കാന്‍‌ വിസമ്മതിക്കുന്നത്. ഇന്നു ദിനം പ്രതി പല തരതിലുള്ള സിനിമകള്‍‌ ഇറങ്ങുന്നുണ്ട്. എന്നാല്‍ കുട്ടികള്‍‌ക്ക് വേണ്ടി ചിത്രങ്ങള്‍‌ അപൂര്‍വമാണ്. ചില തരങ്ങള്‍‌ തുടര്‍‌ച്ചയായി മീശ പിരിയന്‍ ചിത്രങ്ങള്‍‌ ചെയ്തു പൊട്ടിത്തകരുമ്പോള്‍‌‌ ചില തരം പടങ്ങള്‍‌ സൂപ്പര്‍ എന്നു പറയുന്ന പ്രേക്ഷകന്‍ എന്തു കൊണ്ട് വ്യത്യസ്‌തത ആഗ്രഹിക്കുന്ന ഒരു ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. രണ്ട് മണിക്കൂര്‍ ഇരുന്നു കണ്ടിട്ടും ഒരു ചുക്കും മനസ്സിലാകാത്ത സിനിമ കണ്ടിട്ട് മഹത്തരം എന്നു പറയാനുള്ള മടി കാണിക്കാത്ത പ്രേക്ഷകന്‍ മിനിട്ടിനു കോടികള്‍‌ വിലയുള്ള ഈ ജീവിതത്തിന്‍റെ തിരക്കില്‍ നിന്നും ഒരല്‍പ നേരം ആസ്വദിക്കാന്‍‌ പറ്റിയ ഒരു ചിത്രം തന്നെ ആണ് എന്നാണ് എന്‍റെ അഭിപ്രായം. പിന്നെ പദ്മശ്രീ കിട്ടി എന്ന കാരണത്താല്‍‌ മമ്മൂട്ടിയ്‌ക്ക് ഇത്തര ചിത്രങ്ങളില്‍‌ അഭിനയിച്ചുകൂടാ എന്ന നിയമം ആരും പറഞ്ഞിട്ടില്ല - എഴുതിയത് ‘ജുനൈദ് റഹ്മാന്‍‌’

WEBDUNIA|
ഒന്നു ചിരിക്കാനുള്ള ചിലതൊക്കെ ഈ ചിത്രത്തിലുണ്ട്. സലിം കുമാറിന്റെ മാധവന്‍ പൊലീസും സുരാജിന്റെ ശിശുപാലനും മമ്മൂട്ടിയുടെ ഭൂതവും ഇടയ്‌ക്കൊക്കെ ചിരിപ്പിക്കും. അജയകുമാറിന്റെ (ഉണ്ടപ്പക്രു) പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. തുടക്കത്തിലുള്ള സര്‍ക്കസ് രംഗങ്ങള്‍ കുട്ടികള്‍ക്ക് രസിക്കും. ഗാനങ്ങളും കുട്ടികള്‍ക്ക് ഇഷ്‌ടപ്പെടാതിരിക്കില്ല. വലിഞ്ഞിഴയുന്ന ഒരു സിനിമയല്ല എന്നത് മുതിര്‍ന്നവര്‍ക്ക് ആശ്വാസകരമായി തോന്നും - എഴുതിയത് ‘മനു’
അടുത്ത താളില്‍ വായിക്കുക, ‘മമ്മൂക്ക ഇന്ത്യയുടെ അഭിമാനം ആണ്’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :