ബിജു താടിയും മുടിയും വടിച്ചു, തിരിച്ചറിഞ്ഞത് പെട്രോള്‍ പമ്പില്‍ വച്ച്, ലാപ്ടോപ്പ് വില്‍ക്കുന്നതിനിടെ പിടിയിലായി!

കോയമ്പത്തൂര്‍| WEBDUNIA|
PRO
സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പിടിയിലാകുമ്പോള്‍ താടിയും മുടിയും വടിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു. രൂപം മാറിയിരുന്നെങ്കിലും ഞായറാഴ്ച ഒരു പെട്രോള്‍ പമ്പില്‍ വച്ച് യാദൃശ്ചികമായി ബിജു രാധാകൃഷ്ണനെ പൊലീസ് സംഘം തിരിച്ചറിഞ്ഞു. എന്നാല്‍ അവിടെനിന്ന് രക്ഷപ്പെട്ട ബിജുവിനെ പിന്നീട് വളരെ സമര്‍ത്ഥമായി പൊലീസ് പിന്തുടരുകയായിരുന്നു.

കോയമ്പത്തൂരില്‍ ക്രോസ്‌ റോഡിലുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ വച്ചാണ് ബിജു ഒടുവില്‍ പിടിയിലാകുന്നത്. തന്‍റെ ലാപ്ടോപ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ബിജുവിനെ അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ബിജുവിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നു. ബിജുവിന്‍റെ ഭാര്യയുടെ ബന്ധു സെല്‍‌വപുരം സ്വദേശി ചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് സോളാര്‍ പാനല്‍ തട്ടിപ്പോ ബിജു നടത്തിയ മറ്റേതെങ്കിലും തട്ടിപ്പുകളുമായോ ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലെ ക്യൂ ബ്രാഞ്ച് പൊലീസുമായി കൈകോര്‍ത്ത് നടത്തിയ ഓപ്പറേഷനിലാണ് ബിജു രാധാകൃഷ്ണന്‍ കുടുങ്ങിയത്.

അടുത്ത പേജില്‍ - കോയമ്പത്തൂരില്‍ വന്‍ സുഹൃദ്സംഘം, ഇന്നലെ രാത്രിയിലെ ഓപ്പറേഷന്‍ പരാജയമായി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :