കാര്‍ത്തികേയന്‍ മന്ത്രിയാകാന്‍ സാധ്യതയില്ല, ബിജെപിയുടെ ക്ഷണത്തിന് പ്രസക്തിയില്ല, സി പി ഐക്ക് അഭിനന്ദനം: പി സി ജോര്‍ജ്ജ്

വി ഹരികൃഷ്‌ണന്‍| Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (18:35 IST)
സിപിഐയിലെ വിവാദവും അച്ചടക്കനടപടിയും?

സിപിഐ പോലൊരു രാഷ്ടീയപാര്‍ട്ടിക്ക് ഇത്തരമൊരു നടപടിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപി‌എമ്മിന് കഴിയാത്ത, എന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് കഴിയാത്ത മഹത്തരമായ, ധീരമായ തീരുമാനമെടുത്ത സിപിഐയെ അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഇപ്പോഴത്തെ മുന്നണി സംവിധാനത്തില്‍ കേരള കോണ്‍ഗ്രസ് തൃപ്തരാണോ?

ഈ മുന്നണി സംവിധാനത്തില്‍ ആരും തൃപ്തരല്ല. എന്നാല്‍ എല്ലാം തൃപ്തരാണ്. അതാണ് മുന്നണിയുടെ പ്രത്യേകത. പറയുന്ന എല്ലാ കാര്യങ്ങളും കിട്ടിയില്ലെങ്കില്‍ ആ ആള്‍ക്കാര്‍ക്ക് അതൃപ്തി. പിന്നെ എല്ലാ കാര്യങ്ങളും കിട്ടിയാല്‍ തൃപ്തി. വ്യത്യസ്തമായ രാഷ്ട്രീയകക്ഷിയില്‍ പെട്ടവര്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിയാണ്. അതില്‍ വലിയേട്ടന്‍, ചെറിയേട്ടന്‍ നിലയൊക്കെയുണ്ട്. പരസ്പരം ആലോചിക്കാതെ ചില കാര്യങ്ങള്‍ എടുക്കുമ്പോള്‍ ചില ബുദ്ധിമുട്ട് തോന്നും. സന്തോഷം തോന്നും. അങ്ങനെ എല്ലാ ചിന്താഗതിക്കാര്‍ക്കും സുഖവും ദുഃഖവുമുള്ള മുന്നണിയാണ് എന്നാണ് യുഡി‌എഫിനെക്കുറിച്ച് എന്റെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :