ഇന്ത്യയുടെ 2013: ദൈവത്തിന്റെ വിരമിക്കല്‍ മുതല്‍ അതികായരുടെ പതനം വരെ

PRO
PRO
കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിര്‍ള, റിലയന്‍സ് പവര്‍ ലിമിറ്റഡ്, നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരി കുംഭകോണക്കേസ്. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്ന വിലയേക്കാള്‍ വളരെ താഴ്ന്ന വില കണക്കാക്കിയാണ് ഇവ കൈമാറിയത്.

2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരി അഴിമതി ഇടപാട് നടന്നത്. 142 കല്‍ക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. ഇതില്‍ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത്. 142 കല്‍ക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. ബിജെപി ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതി കേസില്‍ പ്രധാനമന്ത്രി തന്നെ ഉള്‍പ്പെട്ടത് യുപി‌എ സര്‍ക്കാരിന് തീരാകളങ്കമായി.











WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :