ആത്മഹത്യ ചെയ്ത് ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണല്‍ ദി ലാന്‍സെറ്റ് നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ളവരുമായ ചെറുപ്പക്കാര്‍ മരണം തെരഞ്ഞെടുക്കുന്നതാണ് ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാകുന്നത്. ലോകത്തെ മറ്റേത് രാജ്യത്തെക്കാളും ഈ പ്രവണത കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ് ജീവനൊടുക്കുന്നവരില്‍ ഏറെയും.

തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാ‍നങ്ങളാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. ഡല്‍ഹിയില്‍ ആണ് ഏറ്റവും കുറവ്. മരണകാരണങ്ങളില്‍ ആത്മഹത്യയ്ക്ക് രണ്ടാം സ്ഥാനമാണ് ഇന്ത്യയില്‍. വാഹനാപകടം മൂലമുള്ള മരണമാണ് ഒന്നാമത്. പുരുഷന്മാരാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും. ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സ്ത്രീകളുടെ ജീവനെടുക്കുന്ന മുഖ്യ കാരണം. എന്നാല്‍ മെഡിക്കര്‍ രംഗത്തെ ശ്രദ്ധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് കുറയ്ക്കാന്‍ സഹായകമായിട്ടുണ്ട്. പക്ഷേ നന്നേ ചെറിയ പ്രായത്തില്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ഓര്‍ക്കണം.

അധികം വൈകാതെ, രാജ്യത്തെ മരണകാരണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :